Advertisment

സ്വർണക്കടത്തിലെ ഓഫീസ് ബന്ധം: മുഖ്യമന്ത്രിയുടെ രാജിയും സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പ്രതിഷേധം

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്: ഡിപ്ലോമാറ്റിക് പാഴ്സൽ വഴി സ്വർണ്ണം കടത്തിയ സംഘത്തിന് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം വ്യക്തമായ സ്ഥിതിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ജില്ലയിൽ പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.

Advertisment

publive-image

പാലക്കാട് മണ്ഡലം കമ്മിറ്റിക്ക് കീഴിൽ കെ.എസ്.ആർ.ടി.സി, പുതുപ്പള്ളി തെരുവ്, മേപ്പറമ്പ് എന്നിവിടങ്ങളിൽ പരിപാടികൾ നടന്നു.കെ.എസ്.ആർ.ടി.സി പരിസരത്ത് നടന്ന പ്രതിഷേധ പരിപാടി ജില്ല ജനറൽ സെക്രട്ടറി എം.സുലൈമാൻ ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രി രാജിവെയ്ക്കണെമെന്നും സ്വർണ്ണക്കടത്ത് കേസ് CBI അന്വേഷിക്കമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രകടനമായെത്തി കെ.എസ്.ആർ.ടി.സി പരിസരത്ത് സംഗമം നടക്കുകയാണ് ചെയ്തത്. പുതുപ്പള്ളി തെരുവിൽ വൈസ് പ്രസിഡൻ്റ് പി.ലുഖ്മാനും മേപ്പറമ്പിൽ മണ്ഡലം പ്രസിഡൻറ് റിയാസ് ഖാലിദും ഉദ്ഘാടനം നിർവഹിച്ചു. എ.കെ ഫിർദൗസ്, സലാം, അഫ്സൽ, റഫീഖ്, ഹംസ ചെമ്മാനം എന്നിവർ സംസാരിച്ചു.

gold case
Advertisment