Advertisment

സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് അന്വേഷിക്കുക യൂത്ത് ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

തച്ചമ്പാറ: ഡിപ്ലോമാറ്റിക് ബാഗേജ് വഴി മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രമായി നടന്ന സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

Advertisment

publive-image

ചിറക്കൽപ്പടി സെൻ്ററിൽ നടന്ന പ്രതിഷേധ സംഗമം പാലക്കാട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.പി മൊയ്തു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് പ്രസിഡണ്ട് മുസ്തഫ താഴത്തേതിൽ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം പി.എം സലാഹുദ്ധീൻ, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി അബ്ബാസ് കൊറ്റിയോട്, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പടുവിൽ മുഹമ്മദാലി,

പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.ടി അലി, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഹുസൈൻ വളവുള്ളി, സി.പി കാഞ്ഞിരപ്പുഴ,മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ സമദ് കരിമ്പനോട്ടിൽ, ആഷിക് കാത്തിരം, മണ്ഡലം എം.എസ്.എഫ് പ്രസിഡണ്ട് എം.ടി ഹക്കീം, ഷഫീഖ് വിയ്യക്കുറുശ്ശി, ഫസൽ തുടങ്ങിയവർ പ്രസംഗിച്ചു.

പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ആബിദ് പൊന്നേത്ത് സ്വാഗതവും ട്രഷറർ സലാം കൊറ്റിയോട് നന്ദിയും പറഞ്ഞു.

gold case5
Advertisment