Advertisment

സ്വർണ്ണകടത്ത് കേസിലെ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ബിജെപി പാലക്കാട്‌ സൗത്ത് മേഖല കമ്മിറ്റി നഗര സഭക്ക്‌ മുൻപിൽ പ്രതിഷേധ ധർണ നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട് : സ്വർണ്ണകടത്ത് കേസിലെ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കുക, മുഖ്യമന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബിജെപി പാലക്കാട്‌ സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട്‌ നഗര സഭക്ക്‌ മുൻപിൽ പ്രതിഷേധ ധർണ നടത്തി.

Advertisment

publive-image

ധർണ്ണ സമരം ബിജെപി ദേശീയ കൗൺസിൽ അംഗം എന്‍ ശിവരാജൻ ഉത്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ്‌ ഗോപി പ്ലാക്കൽ അധ്യക്ഷത വഹിച്ചു.

ബിജെപി സോണൽ സെക്രട്ടറി വി നടേശൻ, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ്‌ കെ സുരേഷ് ബാബു,എന്നിവർ സംസാരിച്ചു. വൈശാഖ് പ്ലാക്കൽ, പ്രസാദ്. കെ മഹേഷ്‌ എംജി, വിനോദ് പി നിഷാദ് യാക്കര. എന്നിവർ പങ്കെടുത്തു...

GOLD CASE55
Advertisment