Advertisment

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഒരു ലക്ഷം രൂപയും രണ്ടു വളകളും സംഭാവന ചെയ്ത് പികെ ശ്രീമതി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഒരു ലക്ഷം രൂപയും രണ്ടു വളകളും സംഭാവന ചെയ്ത് മുന്‍ മന്ത്രിയും സിപിഐം നേതാവുമായ പികെ ശ്രീമതി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Advertisment

ദുരിതപ്പേമാരിയില്‍ എല്ലാം നശിച്ചുപോയവര്‍ക്ക് സഹായമായി സഹോദരിമാര്‍ സ്വര്‍ണം നല്‍കണമെന്ന് ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചു. ഗോള്‍ഡ് ചലഞ്ച് എന്ന ഹാഷ് ടാഗോടെയാണ് ഫേസ്ബുക്ക് കുറിപ്പ്.

publive-image

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ബഹു. മുഖ്യമന്ത്രിയെ കണ്ട്‌ ദുരിതാശ്വാസ നിധിയിലേക്ക്‌ ഒരു ലക്ഷം രൂപയും രണ്ടു വളകളും ഏൽപിച്ചു . സന്മനസ്സുള്ള സഹോദരിമാർ അവരുടെ കയ്യിലെ ഒരു തരി പൊന്നു എല്ലാം നശിച്ചു പോയവരുടെ സഹായത്തിനായി നൽകിയിരുന്നെങ്കിൽ. ഒരു ചെറിയ ചാലഞ്ച്‌ . #GoldChallenge

#StandWithKerala

#RebuildKeralaj

https://www.facebook.com/PKSreemathiTeacher/posts/2221798987941987

Advertisment