Advertisment

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 160 രൂപ കുറഞ്ഞ് 33,640 രൂപയായി

New Update

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 33,640 രൂപയായി. 4,205 രൂപയാണ് ഗ്രാമിന്റെവില. കഴിഞ്ഞ ദിവസം 33,800 രൂപയായിരുന്ന പവന്റെ വിലയാണ് 33,640 രൂപയായി കുറഞ്ഞത്.

Advertisment

publive-image

ആഗോളവിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1,739.78 ഡോളറായി കുറഞ്ഞു. യു.എസിലെ ട്രഷറി ആദായംകൂടിയതും ഡോളർ കരുത്താർജിച്ചതും സ്വർണത്തെ ബാധിച്ചു.

യു.എസിലെ ബോണ്ട് ആദായം ഒരു വർഷത്തെ ഉയർന്ന നിലവാരത്തിലെത്തിയതിനാൽ നിക്ഷേപകർ കൂട്ടത്തോടെ നിക്ഷേപം മാറ്റിയത് സ്വർണത്തെ ബാധിച്ചു.

കമ്മോഡിറ്റി വിപണിയായ എം.സി.എക്‌സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 44,981 നിലവാരത്തിലാണ്.

gold price
Advertisment