Advertisment

ഇന്നലെ ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം, വില 38,000ന് മുകളില്‍; രണ്ടാഴ്ചക്കിടെ 720 രൂപയുടെ വര്‍ധന

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: ഇന്നലെ ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. പവന് 120 രൂപ വര്‍ധിച്ച് സ്വര്‍ണവില 38000 രൂപയ്ക്ക് മുകളിലായി. ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 38,080 രൂപ നല്‍കണം. ഡോളര്‍ ദുര്‍ബലമായതും അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ സംബന്ധിച്ച ആശങ്കകളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിച്ചാണ് ഇന്ത്യന്‍ വിപണിയിലും പ്രകടമായത്.

Advertisment

publive-image

ഗ്രാമിന്റെ വിലയിലും വര്‍ധനയുണ്ട്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 15 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. പവന് 38,160 രൂപ. തുടര്‍ന്ന് 200 രൂപ താഴ്ന്ന് 37960 രൂപയില്‍ എത്തിയ സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍ന്നത്.

സെപ്റ്റംബര്‍ അഞ്ചിന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. പവന് 37,360 രൂപ. പിന്നീട് ഘട്ടം ഘട്ടമായി ഉയര്‍ന്നാണ് സ്വര്‍ണവില 38000 കടന്നത്.

gold price increase
Advertisment