Advertisment

തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ മുന്നേറ്റം, പവന് 400 രൂപ വര്‍ധിച്ചു

New Update

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ മുന്നേറ്റം. പവന് 400 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,600 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില. പത്തുരൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4450 രൂപയായി.

Advertisment

publive-image

തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസം മുതലാണ് വര്‍ധന ആരംഭിച്ചത്. കഴിഞ്ഞമാസം 22ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു.

തുടര്‍ന്ന് പടിപടിയായി വില കുറഞ്ഞ സ്വര്‍ണവില കഴിഞ്ഞദിവസം 35040 രൂപയില്‍ എത്തി. തുടര്‍ന്ന് രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഉയര്‍ന്നു. പിന്നീട് താഴ്ന്ന സ്വര്‍ണവില കഴിഞ്ഞ രണ്ടുദിവസമായി വര്‍ധിക്കുന്നതാണ് ദൃശ്യമായത്.

കഴിഞ്ഞമാസത്തിന്റെ തുടക്കത്തിലാണ് സമീപ ദിവസങ്ങളിലെ കുറഞ്ഞ വില രേഖപ്പെടുത്തിയത്. 33,320 രൂപയായിരുന്നു വില. കോവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് രാജ്യാന്തര സമ്പദ് വിപണിയിലുണ്ടായ തകര്‍ച്ച സ്വര്‍ണ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

gold price
Advertisment