Advertisment

അമേരിക്കയും ചൈനയും തമ്മില്‍ കോര്‍ക്കുമ്പോള്‍ സ്വര്‍ണവില കുതിച്ചുയരുന്നു. നോട്ടുനിരോധന ശേഷം ആദ്യമായി പവന് 22,920

New Update

publive-image കൊച്ചി: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാകുന്നതോടെ സ്വര്‍ണവിലയും കുതിച്ചുയരുന്നു. കേരളത്തില്‍ പവന്‍വില 80 രൂപയുടെ വര്‍ധനയുമായി ചൊവാഴ്ച 22,920 രൂപയിലെത്തി. ഇതോടെ ഗ്രാമിന് 2865 രൂപയാണ് വില .

Advertisment

വില ഒരാഴ്ചക്കിടെ, 480 രൂപയാണ് കൂടിയത്. നോട്ടുനിരോധനം നിലവില്‍ വന്ന ശേഷം താഴേക്കു പോയ സ്വര്‍ണവില ആദ്യമായാണ് ഇപ്പോഴത്തെ നിലവാരത്തിലേക്ക് തിരിച്ചുകയറുന്നത്.

ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഇറക്കുമതിത്തീരുവ ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കമാണ് വ്യാപാര യുദ്ധത്തിലേക്ക് നീങ്ങാന്‍ കാരണം.

publive-image

ലോകത്തെ രണ്ടു പ്രധാന ശക്തികളായ അമേരിക്കയും ചൈനയും പരസ്പരം ഇറക്കുമതി നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാല്‍ അത് ആഗോള സമ്പദ്ഘടനയെത്തന്നെ പിന്നോട്ടടിക്കും. ഈ ഭീതിയില്‍ അമേരിക്കന്‍ ഡോളറിന്റെ മൂല്യം ഇടിഞ്ഞിട്ടുണ്ട്.

ഓഹരി വിപണികളും ഇടിവിന്റെ പാതയിലാണ്. അതിനിടെ, അറ്റോര്‍ണി ജോണ്‍ ബോള്‍ട്ടനെ പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ തീരുമാനം വിപണികളില്‍ കൂടുതല്‍ ആശങ്ക പരത്തിയിരിക്കുകയാണ്.

സാമ്പത്തിക അനിശ്ചിതത്വങ്ങളുടെ വേളയില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് ഏറാറുണ്ട്. ഇതു തന്നെയാണ്, സ്വര്‍ണവിലയിലെ ഇപ്പോഴത്തെ മുന്നേറ്റത്തിനും കാരണം.

2012 സെപ്റ്റംബറിലെ 24,160 രൂപയാണ് സ്വര്‍ണ്ണത്തിനു ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില .

keralam latest gold
Advertisment