Advertisment

കാമുകന്‍ അപകടത്തില്‍പ്പെട്ട് കിടപ്പില്‍ ; ചികിത്സയ്ക്കായി പണം തരപ്പെടുത്തി നല്‍കാമെന്ന് വാക്കും കൊടുത്തു ; ഒടുവില്‍ ബന്ധുവിന്റെ കുഞ്ഞിനെ കാണാനായി എത്തിയ കോളേജ് വിദ്യാര്‍ത്ഥിനി അലമാരയില്‍ നിന്നും അടിച്ചുമാറ്റിയത് 19.5 പവന്‍ ; സംഭവം കാസര്‍ഗോഡ്‌

New Update

കാ​സ​ര്‍​ഗോ​ഡ്: വീ​ടി​ന​ക​ത്തു നി​ന്ന് 19.5 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ ഉ​ട​മ​യു​ടെ അ​ക​ന്ന ബ​ന്ധു​വാ​യ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി പി​ടി​യി​ല്‍. അ​ടു​ക്ക​ത്ത് വ​യ​ല്‍ ടെ​മ്പി​ള്‍ റോ​ഡി​ലെ ഒ​രു വീ​ട്ടി​ല്‍ നി​ന്ന് ആ​ഭ​ര​ണ​ങ്ങ​ള്‍ കാ​ണാ​താ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കോ​ട്ടി​ക്കു​ളം സ്വ​ദേ​ശി​നി​യാ​യ 19കാ​രി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Advertisment

publive-image

കു​ഞ്ഞി​നെ കാ​ണാ​നാ​യി വീ​ട്ടി​ലെ​ത്തി​യ വി​ദ്യാ​ര്‍​ഥി​നി വ​സ്ത്രംമാ​റാ​നാ​യി മു​റി​യി​ല്‍ ക​യ​റു​ക​യും താ​ക്കോ​ല്‍ അ​ല​മാ​ര​യി​ല്‍ ത​ന്നെ വ​ച്ച​നി​ല​യി​ല്‍ ക​ണ്ട് അ​ല​മാ​ര തു​റ​ന്നു​നോ​ക്കി അ​ക​ത്തു​ണ്ടാ​യി​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കി ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു.

ആ​ഭ​ര​ണ​ങ്ങ​ള്‍ കാ​ണാ​താ​യ​തു സം​ബ​ന്ധി​ച്ച് വീ​ട്ടു​ട​മ ടൗ​ണ്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. അ​ക​ന്ന ബ​ന്ധു​വാ​യ ഒ​രു യു​വ​തി കു​ഞ്ഞി​നെ കാ​ണാ​ന്‍ വീ​ട്ടി​ലെ​ത്തി​യി​രു​ന്ന​താ​യും പോ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ദ്യാ​ര്‍​ഥി​നി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യംചെ​യ്ത​ത്.

കു​മ്പ​ള സ്വ​ദേ​ശി​യാ​യ ഒ​രു വി​ദ്യാ​ര്‍​ഥി​യു​മാ​യി താ​ന്‍ പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും ഇ​യാ​ള്‍ ഒ​രു അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് കു​റ​ച്ച് പ​ണം ത​ര​പ്പെ​ടു​ത്തി ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മോ​ഷ​ണ​ത്തി​നൊ​രു​ങ്ങി​യ​തെ​ന്നു​മാ​ണ് വി​ദ്യാ​ര്‍​ഥി​നി മൊ​ഴി ന​ൽ​കി​യി​ട്ടു​ള്ള​ത്.

സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ഇ​യാ​ള്‍​ക്ക് കൈ​മാ​റി​യ​താ​യും പ​റ​യു​ന്നു. ഇ​തോ​ടെ ഈ ​യു​വാ​വി​നെ​യും കേ​സി​ല്‍ പ്ര​തി ചേ​ര്‍​ത്തേ​ക്കും.

Advertisment