Advertisment

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; ഒരു കോടിയിലധികം രൂപ വില വരുന്ന സ്വര്‍ണ്ണം പിടികൂടി

New Update

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു കോടിയിലധികം രൂപ വില വരുന്ന സ്വര്‍ണ്ണം പിടികൂടി. ഒരു കോടി 32 ലക്ഷം രൂപ വിലമതിക്കുന്ന 2596 ഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്.

Advertisment

publive-image

ഇന്‍ഡിഗോ വിമാനത്തില്‍ ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശികളായ നിഷാദ്, സക്കീര്‍ എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്.

ആഴ്ചകള്‍ക്ക് മുന്‍പ് കരിപ്പൂര്‍ വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 1451 ഗ്രാം സ്വര്‍ണ്ണം പിടികൂടിയിരുന്നു.

GOLD SIEZED
Advertisment