Advertisment

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 10 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി

New Update

കണ്ണൂർ : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 10 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. കാസര്‍ഗോഡ് സ്വദേശി ഇര്‍ഷാദ് ചോക്ലേറ്റില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 193 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

Advertisment

publive-image

കഴിഞ്ഞ ദിവസങ്ങളില്‍ കാസര്‍കോട് സ്വദേശി ഹാഫിസ് അനധികൃതമായി കടത്താന്‍ ശ്രമിച്ച 25 ലക്ഷം രൂപയുടെ 480 ഗ്രാം സ്വര്‍ണവും മറ്റ് രണ്ട് യാത്രക്കാരില്‍ നിന്ന് 85 ലക്ഷം രൂപയുടെ സ്വര്‍ണവും പിടികൂടിയിരുന്നു.

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ സംഘം പിടിയിലാവുകയും എന്‍.ഐ.എ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് സജീവമാണ്. വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിനു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ബി.ഐയും ഡി.ആര്‍.ഐയും സംയുക്തമായി കഴിഞ്ഞയാഴ്ച നടത്തിയ റെയ്ഡിനിടെ സി.ബി.ഐ സംഘം കസ്റ്റംസ് ഡ്യൂട്ടി ഓഫീസറില്‍ നിന്ന് 650 ഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്നായി മൂന്നര ലക്ഷം രൂപയും കണ്ടെത്തി. കൂടാതെ കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാരില്‍ നിന്നും 750 ഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു.

തുടര്‍ന്ന് നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. സൂപ്രണ്ട് ഗണപതി പോറ്റി, ഇന്‍സ്‌പെക്ടര്‍മാരായ നരേഷ്, യോഗേഷ്, ഹെഡ് ഹവില്‍ദാര്‍ ഫ്രാന്‍സിസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

kannur airport GOLD SIEZED
Advertisment