Advertisment

ചെന്നൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; അഞ്ചര കോടി രൂപ വിലവരുന്ന രണ്ടര കിലോയോളം സ്വര്‍ണം പിടികൂടി, വിദേശ കറന്‍സികളും പിടികൂടി

New Update

ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അഞ്ചര കോടി രൂപ വിലവരുന്ന രണ്ടര കിലോയോളം സ്വര്‍ണമാണ്‌ പിടിച്ചെടുത്തത്‌. ദുബായില്‍ നിന്ന്‌ നിന്നെത്തിയ ആറു യാത്രക്കാരില്‍ നിന്നാണ്‌ ഇത്രയും സ്വര്‍ണം കസ്‌റ്റംസ്‌ പിടികൂടിയത്‌. സംഭവത്തില്‍ ചെന്നൈ, ട്രിച്ചി സ്വദേശികളെ അറസ്റ്റു ചെയ്‌തു.

Advertisment

publive-image

കസ്റ്റംസ്‌ പിടികൂടിയ രാമനാഥപുരം സ്വദേശി, വിഗില്‍ ഒളിപ്പിച്ച നിലയിലും, ട്രിച്ചി സ്വദേശിയായ യാത്രക്കാരന്‍ സോക്‌സിലുമാണ്‌ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്‌. ദുബായില്‍ നിന്നെത്തിയ മറ്റൊരു യാത്രക്കാരനില്‍ നിന്ന്‌ ഏകദേശം 62ലക്ഷം രൂപ വിലവരുന്ന കുഴമ്പ്‌ രൂപത്തിലാക്കിയ സ്വര്‍ണവും പിടികൂടി.

ഷാര്‍ജ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്നാണ്‌ 24ലക്ഷം രൂപയുടെ വിദേശ കറന്‍സികള്‍ കസ്‌റ്റംസ്‌ കണ്ടെത്തിയത്‌.

gold smuggling
Advertisment