Advertisment

” ചെറിയ സാധനമേ ഉള്ളൂ. അത് കൊണ്ട് ഒറ്റയ്‌ക്കെടുത്തെന്നല്ലേ.. എന്റെ ഗ്യാരണ്ടിയില്‍ കളിച്ച കളിയില്‍ നീ ഒറ്റയ്ക്ക് വിഴുങ്ങി അല്ലേ, നീ എന്നോട് വിലപേശാനായിട്ടില്ല; നീ നാട്ടിലിറങ്ങില്ല. ഞങ്ങള്‍ മാത്രമല്ല പാനൂരും മാഹിയിലുമുള്ള കുറച്ച് പാര്‍ട്ടിക്കാരും ഇതനകത്തുണ്ട്. സംരക്ഷിക്കാന്‍ വേണ്ടി ഒരാളും ഉണ്ടാവില്ല; അര്‍ജുന്‍ ആയങ്കിയുടെ ഭീഷണി ശബ്ദരേഖ പുറത്ത്

New Update

രാമനാട്ടുകര: രാമനാട്ടുകരയില്‍ സ്വര്‍ണക്കടത്ത് സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് അഞ്ചു പേര്‍ മരിച്ചിരുന്നു. സംഭവത്തിലെ അന്വേഷണം സ്വര്‍ണക്കടത്ത് സംഘങ്ങളിലേക്കാണ് എത്തിനില്‍ക്കുന്നത്‌.

Advertisment

publive-image

കേസില്‍ അന്വേഷണ സംഘം തിരയുന്ന അര്‍ജുന്‍ ആയങ്കിയുടെ ഭീഷണി ശബ്ദരേഖ പുറത്ത്. വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണവുമായ കടന്നയാളെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്.

” ചെറിയ സാധനമേ ഉള്ളൂ. അത് കൊണ്ട് ഒറ്റയ്‌ക്കെടുത്തെന്നല്ലേ.. എന്റെ ഗ്യാരണ്ടിയില്‍ കളിച്ച കളിയില്‍ നീ ഒറ്റയ്ക്ക് വിഴുങ്ങി അല്ലേ.

രണ്ട് മണിക്കൂറാണ് എയര്‍പോര്‍ട്ടില് പോസ്റ്റ് പോലെ കാത്തിരുന്നത്. നീ എന്നോട് വിലപേശാനായിട്ടില്ല. നിന്നെ എങ്ങനെ ലോക്ക് ചെയ്യണമെന്ന് കൃത്യമായി ഞങ്ങള്‍ ചെയ്തിട്ടുണ്ട്. കോടി കൊണ്ടുതരാം എന്ന് പറഞ്ഞാലും വേണ്ട ഞങ്ങളെ പറ്റിച്ചവനാണ് നീ. നീ നാട്ടിലിറങ്ങില്ല. ഞങ്ങള്‍ മാത്രമല്ല പാനൂരും മാഹിയിലുമുള്ള കുറച്ച് പാര്‍ട്ടിക്കാരും ഇതനകത്തുണ്ട്. സംരക്ഷിക്കാന്‍ വേണ്ടി ഒരാളും ഉണ്ടാവില്ല”

ശുഹൈബ് രാഷ്ട്രീയ കൊലപാതക കേസില്‍ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ അടുത്ത സുഹൃത്ത് കൂടിയായ അര്‍ജുന്‍ ക്വട്ടേഷന്‍ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.

gold smuggling
Advertisment