Advertisment

കേരളത്തിലെത്തിച്ച സ്വര്‍ണം കടത്തിയത് ജലാലിന്റെ കാറില്‍ ; കാര്‍ പിടിച്ചെടുത്തു, കാറില്‍ രഹസ്യ അറ കണ്ടെത്തി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: യുഎഇ കോണ്‍സുലേറ്റ് ബാഗ് വഴി കേരളത്തിലേക്ക് കടത്തിക്കൊണ്ടു വരുന്ന സ്വര്‍ണം കടത്തിയിരുന്നത് മൂവാറ്റുപുഴയില്‍ പിടിയിലായ ജലാലിന്റെ കാറിലെന്ന് കണ്ടെത്തല്‍ .കാറില്‍ രഹസ്യ അറയും കണ്ടെത്തി.

Advertisment

publive-image

പിടിയിലായ ജലാലിന്റെ കാറിലാണ് രഹസ്യ അറ. മൂവാറ്റുപുഴയില്‍ നിന്ന് പിടികൂടിയ കാര്‍ കൊച്ചി കസ്റ്റംസ് ഓഫിസില്‍ എത്തിച്ചു.

രാജ്യത്തേയ്ക്ക് വിവിധ വിമാനത്താവളങ്ങൾ വഴി സ്വർണം കടത്തുന്നതിന് ആളുകളെ നിയോഗിച്ചിരുന്നത് ജലാലാണെന്ന് കസ്റ്റംസ് തിരിച്ചറിഞ്ഞിരുന്നു. കേരളത്തിലെ വിമാനത്താവളങ്ങൾക്കു പുറമേ ചെന്നൈ, മുംബൈ, ബംഗളുരു വിമാനത്താവളങ്ങളിലൂടെ നിരവധി ആളുകളെ നിയോഗിച്ച് ഇയാൾ സ്വർണം കടത്തിയതായി കണ്ടത്തിയിരുന്നു.

gold smuggling case GOLD SIEZED jalal
Advertisment