Advertisment

യുഎഇ കോണ്‍സുലേറ്റിലെ ജോലിയുടെ മറവില്‍ സ്വപ്‌ന ബന്ധം സ്ഥാപിച്ചത് നിരവധി ഉന്നതരുമായി; സഹോദരന്റെ വിവാഹവും വിവാഹപാര്‍ട്ടിയും അന്വേഷണ പരിധിയില്‍; ചടങ്ങില്‍ ആരോപണ വിധേയരായ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യം തിരയുന്നു: സ്വപ്‌നയ്ക്കു വേണ്ടി ഉന്നത് ഉദ്യോഗസ്ഥര്‍ പല സ്ഥലങ്ങളിലും ശുപാര്‍ശകള്‍ നടത്തി?

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നയ്ക്കും കൂട്ടാളികള്‍ക്കുമെതിരെ നിരവധി വെളിപ്പെടുത്തലുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. വിവാദം പുറത്തുവന്നതിനു പിന്നാലെ ഒളിവില്‍ പോയ മുഖ്യ പ്രതികളായ സ്വപ്‌നയെയും സന്ദീപിനെയും കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍ നിന്നാണ് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്.

Advertisment

publive-image

സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെയും സന്ദീപിന്റെയും തലസ്ഥാനത്തെ ബന്ധങ്ങള്‍ തലനാരിഴ കീറി അന്വേഷിക്കുകയാണ് ദേശീയ അന്വേഷണ ഏജന്‍സി. ഇവരുടെ ഫോണ്‍വിളികള്‍, സൗഹൃദങ്ങള്‍, ബിസിനസ് ഇടപാടുകള്‍, രാത്രി പാര്‍ട്ടികള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് അന്വേഷണസംഘം ശേഖരിക്കുന്നത്.

കോണ്‍സുലേറ്റിലെ ജോലിയുടെ മറവില്‍ സ്വപ്‌ന നിരവധി ഉന്നതരുമായി ബന്ധം സ്ഥാപിച്ചിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ബന്ധങ്ങള്‍ സ്വര്‍ണക്കടത്തിനുവേണ്ടി സ്വപ്ന ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. സ്വപ്നയുടെ സഹോദരന്റെ വിവാഹം, വിവാഹത്തിനുശേഷം നടന്ന പാര്‍ട്ടി, ഇതിനിടെയുണ്ടായ സംഘര്‍ഷം എന്നിവയെക്കുറിച്ചെല്ലാം അന്വേഷണം നടക്കുന്നുണ്ട്. ഇവയുടെ വീഡിയോദൃശ്യങ്ങള്‍ സംഘം ശേഖരിച്ചു.

സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവര്‍ ഈ ചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. ആരോപണവിധേയരായ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യവും അന്വേഷണസംഘം തിരയുന്നുണ്ട്. സ്വപ്ന ആവശ്യപ്പെട്ടപ്രകാരം ഉദ്യോഗസ്ഥര്‍ പല സ്ഥലത്തും ശുപാര്‍ശകള്‍ നടത്തിയിട്ടുള്ളതായി കണ്ടെത്തി.

 

swapna suresh gold smuggling case tvm gold smuggling case all news gold smuggling case tvm
Advertisment