Advertisment

തിരുവനന്തപുരം സ്വർണക്കടത്ത്: ഐഎസ്ആർഒയുടെ ശാസ്ത്രജ്ഞരെ ലക്ഷ്യം വച്ചുള്ള ചാരവൃത്തിയും എൻഐഎ സംശയിക്കുന്നതായി റിപ്പോർട്ട്: ശാസ്ത്ര സാങ്കേതിക ഉപകരണങ്ങളുടെ ഇറക്കുമതിയുടെ മറവിൽ വൻ സ്വർണക്കടത്ത് ലക്ഷ്യം വച്ചു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഐഎസ്ആർഒയുടെ ശാസ്ത്രജ്ഞരെ ലക്ഷ്യം വച്ചുള്ള ചാരവൃത്തിയും എൻഐഎ സംശയിക്കുന്നതായി റിപ്പോർട്ട്.

ശാസ്ത്ര സാങ്കേതിക ഉപകരണങ്ങളുടെ ഇറക്കുമതിയുടെ മറവിൽ വൻ സ്വർണക്കടത്ത് ലക്ഷ്യം വച്ചെന്നാണ് സംശയിക്കുന്നത്. ഐഎസ്ആർഒയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സ്‌പെയിസ് പാർക്കിൽ സ്വപ്ന എങ്ങനെ കയറി പറ്റിയെന്ന് അന്വേഷിക്കും. ഐടി മിഷനിൽ രാജ്യസുരക്ഷയെ ബാധിക്കുന്ന ഇടപെടലുകൾ നടന്നതായും സൂചനയുണ്ട്.

അതേസമയം, കേസിൽ ത്രിതല അന്വേഷണം നടക്കും. കസ്റ്റംസ്, സിബിഐ, എൻഐഎ എന്നീ ഏജൻസികളാണ് കേസ് അന്വേഷിക്കുക. സ്വർണക്കടത്ത് കസ്റ്റംസ് അന്വേഷിക്കും. ഉദ്യോഗസ്ഥ തലത്തിലെ അഴിമതി അന്വേഷണം സിബിഐക്കാണ്. രാജ്യസുരക്ഷാ സംബന്ധിച്ച കാര്യങ്ങൾ എൻഐഎയും അന്വേഷിക്കും.

Advertisment