Advertisment

സ്വപ്നയെ ബെംഗളൂരുവിലേക്ക് കടക്കാന്‍ സഹായിച്ചത് പൊലീസെന്ന് രമേശ് ചെന്നിത്തല; ശബ്ദരേഖ പുറത്ത് വന്നപ്പോള്‍ തന്നെ സര്‍ക്കാരിന്റെ ഒത്തുകളി വ്യക്തമായിരുന്നതായും പ്രതിപക്ഷ നേതാവ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്‌ന സുരേഷിനെ ബെംഗളൂരുവിലേക്ക് കടക്കാന്‍ സഹായിച്ചത് പൊലീസാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ട്രിപ്പിൾ ലോക് ഡൗൺ ഉള്ള തിരുവനന്തപുരത്ത് നിന്നും കടക്കാൻ സഹായിച്ചത് പോലീസാന്നെന്നു വ്യക്തമാണ്.

ശബ്ദരേഖ പുറത്ത് വന്നപ്പോൾ തന്നെ സർക്കാരിന്റെ ഒത്തുകളി വ്യക്തമായിരുന്നു. ഇത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ പിന്നീട് പറയുമെന്നു ചെന്നിത്തല വാർത്താക്കുറിപ്പിൽ പറഞ്ഞു.

Advertisment