Advertisment

വസ്ത്ര വില്‍പ്പനയുടെ മറവില്‍ സ്വര്‍ണം കടത്തി?; കോഴിക്കോട് കൊടുവളളിയിലെ വസ്ത്ര വ്യാപാരിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്; സന്ദീപ് നായരുമായി വസ്ത്ര വ്യാപാരിയ്ക്ക് അടുത്ത ബന്ധം; കേസില്‍ പിടിയിലായ സരിത്തിന്റെ ആദ്യ കോള്‍ പോയത് ഈ വ്യാപാരിക്ക് ?

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ കോഴിക്കോട് കൊടുവളളിയിലെ വസ്ത്ര വ്യാപാരിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. വസ്ത്ര വില്‍പ്പനയുടെ മറവില്‍ സ്വര്‍ണം കടത്തിയെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കളളക്കടത്ത് കേസില്‍ ആരോപണവിധേയനായ സന്ദീപ് നായരുമായി വസ്ത്ര വ്യാപാരിയ്ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.

Advertisment

publive-image

വാഹനങ്ങളുടെ സര്‍വീസുമായി ബന്ധപ്പെട്ട് നെടുമങ്ങാട് സന്ദീപ് നായര്‍ തുടങ്ങിയ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് വസ്ത്ര വ്യാപാരി പങ്കെടുത്തിരുന്നു. കൂടാതെ സന്ദീപുമായി ചേര്‍ന്ന് നിരവധി സാമ്പത്തിക ഇടപാടുകള്‍ ഇയാള്‍ നടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ തമ്മിലുളള അടുപ്പത്തിന്റെ വെളിച്ചത്തിലാണ് കൊടുവളളിയില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയത്.

publive-image

കളളക്കടത്ത് കേസില്‍ പിടിയിലായ സരിത്തിന്റെ ആദ്യ കോള്‍ പോയത് ഈ വ്യാപാരിക്ക് ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരത്തില്‍ കളളക്കടത്തുമായി ബന്ധിപ്പിക്കുന്ന നിരവധി കണ്ണികള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ കൂടിയാണ് റെയ്ഡ്.

publive-image

 

latest news gold smuggling gold smuggling case tvm gold smuggling case all news
Advertisment