കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്തു.
3 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. സ്വപ്നയെ തൃശൂര്‍ അമ്പിളിക്കല കൊവിഡ് സെന്ററിലേക്ക് മാറ്റും. സന്ദീപിനെ അങ്കമാലി കാര്‍മല്‍ കൊവിഡ് സെന്ററിലേക്കും കൊണ്ടുപോകും.
കൊവിഡ് പരിശോധനയ്ക്കായി ഇരുവരുടേയും സ്രവ സാംപിളുകള്‍ ശേഖരിച്ചിരുന്നു. നാളെ പരിശോധനാഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.