Advertisment

സ്വര്‍ണക്കടത്ത് കേസ്; ഫോണ്‍ കോള്‍ രേഖകളുടെ അടിസ്ഥാനത്തില്‍ അഭിഭാഷക ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകും

New Update

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ തിരുവനന്തപുരം കരമന സ്വദേശിയായ അഭിഭാഷക ദിവ്യയെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. ഫോണ്‍ കോള്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

Advertisment

publive-image

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ദിവ്യയ്ക്ക് കഴിഞ്ഞ ദിവസം കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു.

അതേസമയം തനിക്ക് കള്ളക്കടത്തുമായി ബന്ധമില്ലെന്ന് അഭിഭാഷക പ്രതികരിച്ചു. സിം കാര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരായാനാണ് കസ്റ്റംസ് വിളിപ്പിച്ചതെന്ന് ദിവ്യ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി ഉപയോഗിക്കുന്ന ഫോണും, സിം കാര്‍ഡും ഹാജരാക്കാനും കസ്റ്റംസ് അഭിഭാഷകയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

gold smuggling case
Advertisment