Advertisment

സന്ദീപിന്റെ ബാഗും മൊബൈലും പരിശോധിക്കുന്നതോടെ ഉന്നതരെ കണ്ടെത്തുമെന്ന് എന്‍ഐഎ; ബാഗില്‍ ദേശവിരുദ്ധ ശക്തികളിലേക്ക് നയിക്കുന്ന തെളിവുകള്‍?; പ്രതികള്‍ യുഎഇയുടെ വ്യാജമുദ്രകളപം ചിഹ്നങ്ങളും ദുരുപയോഗം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി :യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ സ്വപ്‌നയെയും സന്ദീപിനെയും കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നാണ് എന്‍ഐഎ പിടികൂടിയത്. കേസില്‍ സ്വപ്‌നയുടെയും സന്ദീപിന്റെയും ഉന്നത ബന്ധം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

Advertisment

publive-image

നാലാം പ്രതി സന്ദീപ് നായരുടെ ബാഗും മൊബൈൽ ഫോണും പരിശോധിക്കുന്നതോടെ അന്വേഷണം ഉന്നതരിലെത്തുമെന്ന് എൻഐഎ പറഞ്ഞു. ദേശവിരുദ്ധ ശക്തികളിലേക്കു നയിക്കുന്ന തെളിവുകൾ ബാഗിലുണ്ട്. ബെംഗളൂരുവിൽ പിടിക്കപ്പെടുമ്പോൾ മഹസർ എഴുതി മുദ്രവച്ച ബാഗ് കോടതിയുടെ മേൽനോട്ടത്തിൽ തുറക്കാൻ അന്വേഷണ സംഘം അപേക്ഷ നൽകി.

പ്രതികൾ യുഎഇയുടെ വ്യാജമുദ്രകളും ചിഹ്നങ്ങളും ദുരുപയോഗം ചെയ്തെന്നും എൻഐഎ അറിയിച്ചു. സ്വർണം നേരിട്ട് ആഭരണ നിർമാണത്തിനല്ല, ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്. മൂന്നാം പ്രതി ഫൈസൽ ഫരീദാണു വ്യാജമുദ്ര നിർമിച്ചത്. ദുബായ് കേന്ദ്രീകരിച്ചായിരുന്നു ഗൂഢാലോചന. 2019 മുതൽ ഇത്തരത്തിൽ സ്വർണം കടത്തുന്നുണ്ട്. ഇപ്പോഴത്തെ 30 കിലോഗ്രാമിനു പുറമേ മുൻപു 2 തവണ 9, 18 കിലോ വീതം കടത്തിയെന്നും പറഞ്ഞു.

 

 

latest news gold smuggling gold smuggling case all news uae consulate bag
Advertisment