Advertisment

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട ; പിടികൂടിയത് അഞ്ചര കിലോ സ്വർണം

New Update

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മൂന്നു യാത്രക്കാരിൽ നിന്നായി 5.236 കിലോ സ്വർണമാണ് കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തത്. ഇതിന് 2.19 കോടി രൂപ വില മതിക്കും. അബുദാബിയിൽ നിന്നെത്തിയ അരിമ്പ്ര സ്വദേശി അനൂപിൽനിന്നും 1.12 കിലോ സ്വർണം ആണ് കണ്ടെടുത്തത്. ഗുളിക രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു സ്വർണം.

Advertisment

publive-image

താമരശ്ശേരി സ്വദേശി ഷൈജ് പുളിക്കലകത്തിൽ നിന്നും 2.36 കിലോ സ്വർണവും അടിവാരം സ്വദേശി ആഷിഖ് പെട്ടയിൽ നിന്നും 1.756 കിലോ സ്വർണവും ആണ് കണ്ടെടുത്തത്. സ്വർണം മിശ്രിത രൂപത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ആണ് ഇരുവരും കടത്താൻ ശ്രമിച്ചത്.

കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ ഡോ. രാജി, അസിസ്റ്റന്റ്‌ കമ്മിഷണർ എ കെ സുരേന്ദ്രനാഥൻ, കസ്റ്റംസ് സൂപ്രണ്ടുമാരായ ആയ ജ്യോതിർമയി, വി രാധ, ഇൻസ്പെക്ടർമാരായ ടി എ അഭിലാഷ്, രവിന്ദ്രകുമാർ, പ്രമോദ്, സുധീന്ദ്ര കുമാർ രാജൻ റായ് തുടങ്ങിവർ ആണ് കസ്റ്റംസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Advertisment