Advertisment

ദേവിയെ പൊന്നില്‍ മുക്കി ഭക്തര്‍; വിഗ്രഹത്തില്‍ ചാര്‍ത്തിയത് നാലര കോടിയുടെ ആഭരണങ്ങള്‍

New Update

Gold Worth Rs. 4.5 Crore And Rs. 2.5 In Notes For Temple Goddess

ഹൈദരാബാദ്: ദസറ ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും നോട്ടുകളും കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് കന്യക പരമേശ്വരി ക്ഷേത്രത്തിലെ ദേവിയെ. നാലര കോടി രൂപ മൂല്യമുള്ള ആഭരണങ്ങളാണ് ദേവിയെ അണിയിക്കാന്‍ ഭക്തരില്‍നിന്ന്  സമ്മാനമായി ലഭിച്ചത്. രണ്ടര കോടി രുപയുടെ നോട്ടുകളും  വിഗ്രഹത്തെയും ക്ഷേത്രത്തെയും അലങ്കരിക്കാന്‍ ഉപയോഗിച്ചിരിക്കുന്നു.  വിശാഖപട്ടണത്തിലാണ് കോടികണക്കിന് രൂപകൊണ്ട് അലങ്കരിക്കപ്പെട്ട ഈ ക്ഷേത്രമുള്ളത്.

എല്ലാവര്‍ഷവും നവരാത്രി ആഘോഷങ്ങള്‍ക്ക് വിഗ്രഹം ഇരിക്കുന്ന ശ്രീകോവില്‍ സ്വര്‍ണവും നോട്ടുകളും കൊണ്ട് അലങ്കരിക്കാറുണ്ട്. പുതിയ നോട്ടുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. വിദേശ കറന്‍സികളും അലങ്കാരങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്.  കന്യക പരമേശ്വരി ക്ഷേത്രത്തിന് 140 വര്‍ഷം പഴക്കമുണ്ട്. മഹാലക്ഷ്മിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. 200 ഓളം ഭക്തരാണ് നാലര കോടി രൂപയുടെ ആഭരണങ്ങളും രണ്ടര കോടി രൂപയുടെ നോട്ടുകളും ക്ഷേത്രത്തിന് സമ്മാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment