Advertisment

മാധ്യമപ്രവര്‍ത്തനത്തില്‍ നിര്‍മിതബുദ്ധി എത്തിക്കാന്‍ -ഗൂഗിള്‍ ജേണലിസം എ ഐ

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

മാധ്യമപ്രവര്‍ത്തനത്തിലും നിര്‍മിതബുദ്ധിയുടെ മികവ് എത്തിക്കാന്‍ ഗൂഗിള്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നതിനും വാര്‍ത്തകളിലെ പിശകുകള്‍ കുറയ്ക്കാന്‍ അവരെ സഹായിക്കുന്നതിനുമാണ് ജേണലിസം എഐ മുന്‍ഗണന നല്‍കുന്നത്.

രാജ്യാന്തര ഏജന്‍സിയായ പോളിസ്, ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് എന്നിവയുടെ സഹകരണത്തോടെയാണ് ഗൂഗിള്‍ ജേണലിസം എഐ വികസിപ്പിച്ചെടുത്തിരിക്കുന്നത്. മാധ്യമരംഗത്തെ അടുത്ത വിപ്ലവത്തിന് അരങ്ങൊരുക്കാന്‍ ഗൂഗിള്‍ തുടങ്ങിയിരിക്കുന്ന ഗൂഗിള്‍ ന്യൂസ് ഇനിഷ്യേറ്റീവിന്റെ ഭാഗമാണ് ജേണലിസം എഐ.

നിര്‍മിതബുദ്ധിയും നവസാങ്കേതികവിദ്യകളും മാധ്യമപ്രവര്‍ത്തനത്തില്‍ പ്രയോജനപ്പെടുത്തുന്നതിനാവും ജേണലിസം എഐ മുന്‍ഗണന നല്‍കുക. ഇതിന്റെ ഭാഗമായി ലോകമെങ്ങുമുള്ള മാധ്യമങ്ങള്‍ പുതിയ സാങ്കേതികവിദ്യകള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെപ്പറ്റി അടുത്ത വര്‍ഷം വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും. മാധ്യമരംഗത്ത് ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോഗിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ ന്യൂസ് ലാബ് ജേണലിസം എഐയില്‍ ഇതിനോടകം 16 ഭാഷകളിലായി ഒന്നര ലക്ഷത്തോളം പേര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു.

Advertisment