Advertisment

വസ്തുതാ പരിശോധനയില്‍ നിര്‍ണായക ചുവടുമായി ഗൂഗിള്‍ ; ഇന്‍റര്‍നെറ്റില്‍ കാണുന്ന എന്തും വിശ്വസിക്കേണ്ട ആവശ്യമില്ല

author-image
സത്യം ഡെസ്ക്
New Update

വസ്തുതാ പരിശോധനയില്‍ നിര്‍ണായക ചുവടുമായി ഗൂഗിള്‍. കാണുന്ന ചിത്രങ്ങളെല്ലാം വിശ്വസിക്കണമോയെന്ന് വസ്തുതകളെ അടിസ്ഥാനമാക്കി ഉറപ്പുവരുത്താനുള്ള സംവിധാനം ഗൂഗിള്‍ ലോഞ്ച് ചെയ്തു . 22 ജൂണ്‍ മുതല്‍ ഈ സംവിധാനം ലഭ്യമായിട്ടുണ്ടെന്ന് ഗൂഗിള്‍ വിശദമാക്കുന്നു.

Advertisment

publive-image

തീരുമാനങ്ങളെടുക്കുന്നതിനായി ആളുകള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കുകയാണ് ഈ ഫീച്ചറുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു. ഇന്‍റര്‍നെറ്റില്‍ കാണുന്ന എന്തും വിശ്വസിക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഗൂഗിളിന്‍റെ പുതിയ സംവിധാനം.

ഫോട്ടോകളും വീഡിയോകളും ലോകത്ത് എന്ത് സംഭവിക്കുന്നുവെന്നതിനേക്കുറിച്ച് ആളുകളെ ബോധ്യപ്പെടുത്താന്‍ സഹായിക്കുന്നതാണ്. എന്നാല്‍ ഈ സംവിധാനങ്ങള്‍ വലിയ രീതിയില്‍ തെറ്റിധാരണകള്‍ പരത്തുന്നുണ്ട്. ഇവയുടെ അടിസ്ഥാനം, ചിത്രീകരിച്ച സ്ഥലം, സമയം ഇവയെല്ലാം പുത്തന്‍ ഫീച്ചറിലൂടെ കണ്ടെത്താന്‍ സാധിക്കും.

google google fact check
Advertisment