Advertisment

ഗൂഗിൾ ഫോം ഇ-പബ്ലിഷിംഗ് വഴി പൊതുവിദ്യഭ്യാസത്തിന് മാതൃക പദ്ധതി തയ്യാറാക്കിയ അദ്ധ്യാപകൻ തോംസൺ കെ വർഗീസിനെ ഹോളിലാൻഡ് പിൽഗ്രീം സൊസൈറ്റി ആദരിച്ചു

New Update

publive-image

Advertisment

കുന്നംകുളം: ഗൂഗിൾ ഫോം ഇ-പബ്ലിഷിംഗ് വഴി പൊതുവിദ്യഭ്യാസത്തിന് മാതൃക പദ്ധതി തയ്യാറാക്കിയ അദ്ധ്യാപകൻ ചാലിശ്ശേരി സ്വദേശി തോംസൺ കെ വർഗീസിനെ ഹോളിലാൻഡ് പിൽഗ്രിം സൊസൈറ്റി ആദരിച്ചു.

വ്യാഴാഴ്ച കുന്നംകുളം ആർത്താറ്റ് സെൻ്റ് മേരീസ് സിറിയൻ സിംഹാസന പള്ളിയിൽ കോവിഡ് പ്രോട്ടോക്കാൾ പ്രകാരം നടന്ന ചടങ്ങിൽ ഹോളി ലാൻഡ് പിൽഗ്രിം സൊസൈറ്റി ചെയർമാൻ ഷെവലിയാർ സിഇ ചാക്കുണ്ണി തോംസൺ കെ വർഗീസിന് പ്രശസ്തി ഫലകം നൽകി .

ഡോ. മാണി രാജൻ കോർ-എപ്പിസ്കോപ്പ പൊന്നാട അണിയിച്ചു. ഫാ. ജിബിൻ ചാക്കോ ഉപഹാരം നൽകി.

കോവിഡ് കാലത്ത് കുട്ടികളുടെ സൃഷ്ടികൾ ചിലവില്ലാതെ പുറത്തിറക്കാനുള്ള പദ്ധതിയും, മാഷിന്‍റെ കോവിഡ് പ്രതിരോധ പ്രവൃത്തനങ്ങളും മാതൃക പരമാണെന്ന് അദ്ധ്യക്ഷത വഹിച്ച ഷെവലിയാർ സിഇ ചാക്കുണ്ണി പറഞ്ഞു.

തനിക്ക് ലഭിച്ച അറിവുകൾ സമൂഹത്തിന് നൽകിയത് കടമ മാത്രമാണെന്നും ഹോളി ലാൻഡ് പിൽഗ്രീം സൊസൈറ്റിയുടെ ആദരവ് കൂടുതൽ പ്രവർത്തിക്കാനുള്ള അംഗീകാരവും പ്രോൽസാഹനമാണെന്നും ആനക്കര ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ ഗണിത അദ്ധ്യാപകൻ തോംസൺ കെ വർഗ്ഗീസ് വ്യക്തമാക്കി.

വൈസ് ചെയർമാൻ പ്രൊ. ഫിലിപ്പ് കെ ആൻ്റണി, ജനറൽ കൺവീനർ എംസി ജോൺസൺ, ഖജാൻജി സിസി മനോജ്, അനിൽ കെ ജോസ്, എസി ഗീവർ എന്നിവർ പങ്കെടുത്തു.

 

thrissur news
Advertisment