Advertisment

ഗൂഗിളില്‍ 'വിഡ്ഢി' എന്നാല്‍ ട്രംപ്: വിശദീകരണവുമായി സുന്ദര്‍ പിച്ചെ

author-image
admin
Updated On
New Update

എന്തിനും ഏതിനും ഗൂഗിളിനെ ആശ്രയിക്കുന്നവരാണ് ഇന്നത്തെ തലമുറ. പോരാത്തതിന് എന്തിനും ഏതിനും ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിളിന് ഉത്തരവുമുണ്ട്. ഇപ്പോള്‍ ഗൂഗിളില്‍ വിഡ്ഢി എന്ന് തിരഞ്ഞാല്‍ ഉത്തരം ട്രംപിന്റെ ചിത്രമാണ്. ഈ ഉത്തരം അമേരിക്കയില്‍ ട്രംപ് അനുകൂലികള്‍ക്കിടയില്‍ വന്‍ പ്രതിഷേധമാണ് സൃഷ്ടിച്ചിരിക്കുന്നത്.

publive-image

ഇതു സംബന്ധിച്ച് ഗൂഗിളിന്റെ സി.ഇ.ഒ സുന്ദര്‍ പിച്ചെയെ കഴിഞ്ഞ ദിവസം അമേരിക്കന്‍ സെനറ്റര്‍മാര്‍ വിളിച്ചുവരുത്തി. ചില കടുത്ത ചോദ്യങ്ങള്‍ ചോദിക്കാനായിരുന്നു. ഗൂഗിളില്‍ വിഡ്ഢി (idiot) എന്ന വാക്കിന്റെ ചിത്രങ്ങള്‍ തിരഞ്ഞാല്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രം കാണിക്കുന്നത് എന്തുകൊണ്ടാണെന്നത് ആയിരുന്നു ഒരു ചോദ്യം. ഡെമോക്രാറ്റിക് പാര്‍ട്ടി അംഗം സോ ലോഫ്ഗ്രെനാണ് ഈ ചോദ്യം ഉന്നയിച്ചത്. ഈ ചോദ്യത്തിന് തികച്ചും സാങ്കേതിക വിശദീകരണമാണ് സുന്ദര്‍ പിച്ചെ നല്‍കിയത്.

പ്രസക്തി, ജനപ്രീതി, തിരയല്‍ പദം എന്നിവ ഉള്‍പ്പെടെ ഏതാണ്ട് 200 ഘടകങ്ങള്‍ കണക്കിലെടുത്തുള്ള ഗൂഗിള്‍ അല്‍ഗോരിതമാണ് ഉത്തരം നല്‍കുന്നതെന്നും ഇതില്‍ വേറൊരു തരത്തിലുള്ള ഇടപെടലും നടക്കുന്നില്ലെന്നും പിച്ചെ മറുപടി നല്‍കി. എന്നാല്‍ ഇത് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ വിശ്വാസത്തിലെടുക്കാന്‍ തയ്യാറായില്ല.

google#idiot
Advertisment