Advertisment

പുതിയ പരിഷ്കാരങ്ങളുമായി ഗൂഗിള്‍ മാപ്പ്

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

സഞ്ചാരപ്രേമികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വാഗ്ദാനങ്ങളുമായി ഗൂഗിള്‍ മാപ്പിന്‍റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കി. പ്രധാനമായും ഇരുചക്രവാഹന യാത്രികരെ ലക്ഷ്യമിട്ടാണ് പുതിയ സാങ്കേതിക വിദ്യകളുമായി ഗൂഗിള്‍ രംഗത്തെത്തിയിരിക്കുന്നത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഗൂഗിള്‍ മാപ്പ് ഫോര്‍ ഇന്ത്യാ സീനിയര്‍ പ്രോഗ്രാം മാനേജര്‍ അനല്‍ ഘോഷാണ് പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കിയത്.

കൂടുതല്‍ മെച്ചപ്പെട്ട സൌകര്യങ്ങളാണ് മാപ്പിന്‍റെ പുതിയ പതിപ്പിലൂടെ ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന വിപണിയായ ഇന്ത്യയെ ലക്ഷ്യമിട്ടാണ് ഗൂഗിള്‍ പുതിയ സംവിധാനം അവതരിപ്പിക്കുന്നത്.

publive-image

പ്ലസ് കോഡുകള്‍, പ്രാദേശിക ഭാഷ, തത്സമയ ഗതാഗത വിവരങ്ങള്‍, ലൊക്കേഷനുകള്‍ പങ്കുവക്കാനുള്ള സംവിധാനം എന്നിവയാണ് പ്രധാനമായും ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുക. കൂടാതെ യാത്രികര്‍ക്ക് ടൂറിസ്റ്റ്മേഖലകളുടെയും ഭക്ഷണശാലകളുടേയുമടക്കമുള്ള വിവരങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താനും പങ്കുവെക്കാനും പുതിയ പതിപ്പിലൂടെ സാധിക്കും.

പരിമിതമായ മെമ്മറിയില്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ സുഗമമായി പ്രവര്‍ത്തിക്കും എന്നതാണ് ഗൂഗിള്‍മാപ്പിന്‍റെ പുതിയ രൂപത്തിലെ പ്രത്യേകത. ഉപഭോക്താക്കള്‍ക്ക് ദശലക്ഷക്കണക്കിന് സ്ഥല വിവരങ്ങളും വിലാസങ്ങളും ഫോണ്‍ നമ്പറുകളും പരിശോധിക്കാനാവുമെന്നും കമ്പനി അവകാശപ്പെടുന്നു.

Advertisment