Advertisment

ട്രെയിന്‍- ബസ് യാത്രാ വിവരങ്ങള്‍; പുതിയ സൗകര്യങ്ങളുമായി ഗൂഗിള്‍ മാപ്പ്

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഇന്ത്യയില്‍ പൊതുഗതാഗത സംവിധാനത്തിന് ഉപയോഗപ്രദമായ മൂന്ന് പുതിയ സൗകര്യങ്ങളുമായി ഗൂഗിള്‍ മാപ്പ്. ഇന്ത്യന്‍ റെയില്‍വേയുടെ തത്സമയ യാത്രാവിവരങ്ങളും ഓട്ടോറിക്ഷ, ബസ് തുടങ്ങിയ ഗതാഗത സംവിധാനങ്ങളുടെ വിവരങ്ങളും ഗൂഗിള്‍ മാപ്പില്‍ ലഭ്യമാവും. ഇന്ത്യയിലെ പത്തോളം നഗരങ്ങളിലാണ് ഈ സൗകര്യങ്ങള്‍ ലഭ്യമാവുക.

ഡല്‍ഹി, ബംഗളുരു, മുംബൈ, ഹൈദരാബാദ്, പുനെ, ലഖ്നൗ, ചെന്നൈ, മൈസൂര്‍, കോയമ്പത്തൂര്‍, സൂററ്റ് എന്നിവിടങ്ങളിലാണ് ഈ സേവനം ആദ്യം ലഭ്യമാകൂക.

ട്രെയിന്‍- ബസ് യാത്രാ വിവരങ്ങള്‍ ഗൂഗിള്‍ മാപ്പിലൂടെ അറിയാന്‍ സാധിക്കും. സമയം, ട്രെയിന്‍, ബസ്, എന്നിവയുടെ സമയക്രമം, വാഹനം എവിടെ വരെ എത്തി, വൈകുമോ തുടങ്ങിയ വിവരങ്ങള്‍ ഈ സേവനത്തിലൂടെ അറിയാന്‍ സാധിക്കും.

ഈ സേവനം നിലവില്‍ മറ്റ് ആപ്പുകള്‍ നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ ഏറ്റെടുത്ത മൈ ട്രെയിന്‍ ആപ്പിന്റെ സഹായത്തോടെയാണ് ഗൂഗിള്‍ ഈ സേവനം നല്‍കുന്നത്.

Advertisment