Advertisment

പുതിയ അപ്ഡേഷനുമായി ഗൂഗിള്‍; ലൊക്കേഷന്‍ ഹിസ്റ്ററി ഇനി ഡിലീറ്റ് ചെയ്യാം

author-image
ടെക് ഡസ്ക്
New Update

publive-image

ഉപഭോക്താക്കളുടെ സ്വകാര്യത മുന്‍ നിര്‍ത്തി പുതിയ അപ്‌ഡേഷനുമായി ഗൂഗിള്‍ രംഗത്ത്. ഇനി മുതല്‍ ഗൂഗിളില്‍ ലൊക്കേഷന്‍ ഹിസ്റ്ററി ഡിലീറ്റ് ചെയ്യാം. പ്രൈവസി സെറ്റിങ് ഓണ്‍ ചെയ്ത ശേഷവും ഗൂഗിളിലെ പല സേവനങ്ങളും ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചു വെയ്ക്കുന്നുണ്ടെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗൂഗിളിന്റെ പുതിയ നടപടി.

വെബ് ആപ്പ്, ലൊക്കേഷന്‍ ഹിസ്റ്ററി, എന്നിവ ഉപയോഗിച്ചതിന്റെ ആക്ടിവിറ്റി ഡാറ്റയും ഇനി മുതല്‍ ഓട്ടോമാറ്റിക് ആയി ഡിലീറ്റ് ആവും. എന്നാല്‍ ഇത് ഉപഭോക്താക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് ശേഖരിച്ച് വയ്ക്കുകയും ചെയ്യാം. മൂന്ന് മുതല്‍ 18 മാസം വരെയാണ് ഇങ്ങനെ ശേഖരിച്ചു വയ്ക്കാന്‍ ഉള്ള കാലാവധി. എന്നാല്‍ ശേഖരിക്കപ്പെടുന്ന കാലയളവ് കഴിഞ്ഞാല്‍ ഇവ ഓട്ടോമാറ്റിക് ആയി ഡിലീറ്റ് ആവും.

Advertisment