Advertisment

ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ നമ്മള്‍ തെരയുന്നത് ഗൂഗിളിലാണ്...എന്നാല്‍ ഇക്കാര്യങ്ങള്‍ മാത്രം സെര്‍ച്ച് ചെയ്യരുതേ...ചെയ്താല്‍ പോലീസ് പിടിവീഴും

author-image
admin
Updated On
New Update

ഈ ലോകത്തിലെ എന്ത് സംശയനിവാരണത്തിനും നമ്മള്‍ ഇപ്പോള്‍ ്ആശ്രയിക്കുന്നത് ഗൂഗിളിനെയാണ്. എന്നാല്‍ ഇനി മുതല്‍ ചില കാര്യങ്ങള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യരുത്. ഇനിമുതല്‍ ഹാക്കിംഗിനായുള്ള സെര്‍ച്ചുകളോ മറ്റോ നടന്നാല്‍ അപ്പോള്‍ തന്നെ പോലീസ് പിടിവീഴും. എല്ലാവരും സൈബര്‍ പൊലീസ് നിരീക്ഷണത്തിലായതിനാലാണ് ഇത്തരത്തില്‍ ഒരു നടപടി.

Advertisment

publive-image

ഹാക്കിംഗിനായുള്ള സെര്‍ച്ചുകളോ മറ്റോ നടന്നാല്‍ അപ്പോള്‍ തന്നെ പോലീസില്‍ അലേര്‍ട്ടെത്തുന്ന രീതിയിലുള്ള സംവിധാനമാണ് പുതിയ രീതി. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ കുറയ്ക്കാന്‍ കൂടിയാണ് പുതിയ തീരുമാനം. മഹാരാഷ്ട്രാ പോലീസ് എടുത്ത തീരുമാനമാണ് ഇത്തരം കാര്യങ്ങള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ പൊലീസിന് അലേര്‍ട്ട് എത്തുന്ന സംവിധാനം ഒരുക്കുക എന്നത്.

കിഴക്കന്‍ ഡല്‍ഹിയിലുള്ള സീമാപുരിയിലെ ഒരു സ്ത്രീ ഇത്തരം തട്ടിപ്പില്‍ പെടുകയും ഒരുലക്ഷം രൂപ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിലാണിത്. വിഷയത്തില്‍ ബാങ്ക് ഓഫ് ഇന്ത്യയും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും മഹാരാഷ്ട്രാ പോലീസിനെ സമീപിക്കുകയും വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.

Advertisment