Advertisment

ഗൂഗിളിന്റെ സ്റ്റേഡിയ ഗെയിം സ്ട്രീമിങ് സേവനം നവംബര്‍ മുതല്‍

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഗൂഗിളിന്റെ സ്റ്റേഡിയ ഗെയിം സ്ട്രീമിങ് സേവനം നവംബറില്‍ ആരംഭിക്കും. അമേരിക്ക, യുകെ, ഫ്രാന്‍സ് ഉള്‍പ്പടെ 14 രാജ്യങ്ങളിലാണ് ക്ലൗഡ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റേഡിയ ആദ്യം ലഭ്യമാകുന്നത്. 2020ഓടെ ഇത് കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് ലഭ്യമാക്കുമെന്നാണ് സൂചന.

നിരവധി സൗജന്യ ഗെയിമുകളുടെ സേവനമാണ് ഇവിടെ ലഭ്യമാകുന്നത്. ഒരു മാസത്തേക്ക് സ്റ്റേഡിയ പ്രോ ഉപയോഗിക്കാന്‍ ആവശ്യമായ ചിലവ് 99 ഡോളര്‍ (691 രൂപ) ആണ്. 4കെ എച്ച്ഡിആര്‍ റസലൂഷനില്‍ 60 എഫ്പിഎസില്‍ വീഡിയോ കളിക്കാന്‍ സ്റ്റേഡിയയില്‍ സാധിക്കും.

സ്റ്റേഡിയയുടെ സൗജന്യ പതിപ്പായ ‘സ്റ്റേഡിയ ബേസ്’ 2020ലാണ് ലഭ്യമാക്കുക. ‘സ്റ്റേഡിയ ബേസ്’ ല്‍ 1080 പിക്സല്‍ റസലൂഷനില്‍ 60 എഫ്പിഎസില്‍ ഗെയിം കളിക്കാന്‍ സാധിക്കും.

130 ഡോളര്‍ (9009 രൂപ) വില വരുന്ന ‘ഫൗണ്ടേഴ്സ് എഡിഷന്‍’ എന്ന പേരിലുള്ള ഒരു കിറ്റും ഗൂഗിള്‍ ലഭ്യമാക്കും. ഈ കിറ്റില്‍ ഒരു സ്റ്റേഡിയ കണ്‍ട്രോളര്‍, ക്രോം കാസ്റ്റ് അള്‍ട്ര, ഡെസ്റ്റിനി- 2 ഗെയിമിന്റെ സൗജന്യ പതിപ്പ്, മൂന്ന് മാസത്തെ സബ്സ്‌ക്രിപ്ഷന്‍, മൂന്ന് മാസത്തേക്ക് ബഡ്ഡി പാസ് എന്നിവയുണ്ടാകും.

ഗൂഗിളിന്റെ സ്റ്റേഡിയ സേവനം ഡെസ്‌ക്ടോപ്പ് കംപ്യൂട്ടര്‍, ലാപ്ടോപ്പ്, ക്രോം കാസ്റ്റ് ബന്ധിപ്പിച്ച ടിവി, പിക്സല്‍3, പിക്സല്‍ 3എ സ്മാര്‍ട്ഫോണുകള്‍ എന്നിവയില്‍ ലഭ്യമാകും.

Advertisment