Advertisment

അനുകൂല നിലപാടുമായി ഗൂഗിൾ ;ജീവനക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുമെന്നും ലൈംഗികാതിക്രമണ പരാതികളില്‍ സുതാര്യത നിലനിര്‍ത്തുമെന്നും പ്രഖ്യാപനം

New Update

Advertisment

ഗൂഗിളിലെ 20000 ജീവനക്കാര്‍ നടത്തിയ പ്രതിഷേധം ഫലം കണ്ടു. ജീവനക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുമെന്നും ലൈംഗികാതിക്രമണ പരാതികളില്‍ കൂടുതല്‍ സുതാര്യത നിലനിര്‍ത്തുമെന്നും കമ്പനി ഉറപ്പ് നല്‍കി. ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ വ്യാഴാഴ്ച്ച ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇമെയിലില്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കാനുള്ള പല പരിഷ്‌കരണങ്ങളെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു.

മുന്നോട്ട് പോകുന്തോറും നിങ്ങള്‍ ഉയര്‍ത്തുന്ന ആശങ്കകളെ കുറിച്ചും അതില്‍ എന്ത് നടപടി എടുക്കും എന്നതിനെ കുറിച്ചും സുതാര്യത നിലനിര്‍ത്തുമെന്ന് പിച്ചൈ ജീവനക്കാര്‍ക്കയച്ച ഇമെയിലില്‍ പറയുന്നു. മീടു വെളിപ്പെടുത്തലുകള്‍ ലോകത്താകമാനം ചര്‍ച്ച ചെയ്യുമ്പോള്‍ ഗൂഗിളിന് പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നതില്‍ മാതൃകയാവാന്‍ കഴിയുമെന്ന് ജീവനക്കാര്‍ പ്രതീക്ഷിക്കുന്നു.

ഗൂഗിളിലെ 50 ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ കഴിഞ്ഞ മാസം ഓഫീസിന് പുറത്തിറങ്ങി പ്രതിഷേധിച്ചിരുന്നു. ഇതിന്റെ ഫലമായാണ് ഇപ്പോള്‍ എടുത്ത തീരുമാനങ്ങള്‍.

Advertisment