Advertisment

ഓണ്‍ലൈനായി മേടിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിശദാംശങ്ങള്‍ ഗൂഗിള്‍ സൂക്ഷിക്കുന്നു

New Update

publive-image

ഉപയോക്താക്കള്‍ ഓണ്‍ലൈനായി മേടിക്കുന്ന ഉല്‍പ്പന്നങ്ങളുടെയും മറ്റ് സാധങ്ങളുടെയും വിശദാംശങ്ങള്‍ ഗൂഗിള്‍ സൂക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ സ്റ്റോറുകള്‍ക്കു പുറമേ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, സ്വിഗ്വി തുടങ്ങിയ സൈറ്റുകളിലൂടെ സാധനങ്ങള്‍ വാങ്ങിയതിന്റെയും വിശദാംശങ്ങള്‍ ഗൂഗിള്‍ ശേഖരിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നു സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ആ ഇടപാടിന്റെ ഒരു സംഗ്രഹ രൂപം ഡിജിറ്റല്‍ റെസീപ്റ്റ് ആയി ജിമെയിലേക്ക് എത്തുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, ഓണ്‍ലൈന്‍ ഇടപാടുകളുടെയെല്ലാം വിശദാംശം ഒറ്റനോട്ടത്തില്‍ ജിമെയില്‍ ഉപയോക്താക്കള്‍ക്കു ലഭ്യമാക്കാനുളള സ്വകാര്യ ടൂള്‍ ആണ് ഈ സംവിധാനമെന്നും ഇതിലെ വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഡിലീറ്റ് ചെയ്യാമെന്നും ഗൂഗിള്‍ വക്താവ് പ്രതികരിച്ചു.

Advertisment