Advertisment

വോഡഫോണ്‍-ഐഡിയയുടെ ഓഹരി വാങ്ങാനൊരുങ്ങി ഗൂഗിള്‍; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

New Update

publive-image

Advertisment

ന്യൂഡല്‍ഹി: വോഡഫോണ്‍-ഐഡിയയിലെ അഞ്ച് ശതമാനം ഓഹരികള്‍ ഗൂഗിള്‍ വാങ്ങാനൊരുങ്ങുന്നതായി സൂചന. ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇതു സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഗൂഗിള്‍ ഇന്ത്യയില്‍ വിവിധ നിക്ഷേപങ്ങള്‍ക്ക് പദ്ധതിയിടുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

നേരത്തെ റിലയന്‍സ് ജിയോയുമായി ഗൂഗിള്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ആ ചര്‍ച്ച ധാരണയിലെത്തിയിരുന്നില്ല. തുടര്‍ന്നാണ് വോഡഫോണ്‍ ഐഡിയയുമായി ഗൂഗിള്‍ ചര്‍ച്ച നടത്തിയത്.

Advertisment