Advertisment

വിവാഹം കഴിഞ്ഞ് ഭര്‍തൃ വീട്ടിലേക്ക് മടങ്ങിയ നവദമ്പതികളെ ആക്രമിച്ചു വീഴ്ത്തി വധുവിനെയുമായി അക്രമികള്‍ കടന്നുകളഞ്ഞു

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

രാജസ്ഥാന്‍: വിവാഹ ശേഷം വാഹനത്തില്‍ ഭര്‍തൃ വീട്ടിലേക്ക് മടങ്ങുകയായിരുന്ന നവദമ്പതികളെ ആക്രമിച്ചു വീഴ്ത്തി വധുവിനെയുമായി അക്രമികള്‍ കടന്നുകളഞ്ഞു. ഉദയ്പൂറിലാണ് സംഭവം. 6 പേരടങ്ങുന്ന സംഘം ചൊവ്വാഴ്ച രാവിലെ കാറിലെത്തി നവദമ്പതികള്‍ സഞ്ചരിച്ച വാഹനം തടഞ്ഞു കുട്ടിയെ പിടിച്ചുകൊണ്ടു പോകുകയായിരുന്നു.

ഞൊടിയിടകൊണ്ട് ദമ്പതികള്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്നും വരനെ പുറത്തേക്ക് തള്ളിയിട്ടു ആക്രമിക്കുകയും വധുവിനെ മറ്റൊരു വാഹനത്തിലേക്ക് മാറ്റുകയും ചെയ്തു.

തുടര്‍ന്ന്‍ വരനെ റോഡില്‍ ഉപേക്ഷിച്ച ശേഷം അക്രമികള്‍ പെണ്‍കുട്ടിയുമായി കടന്നു . വരന്റെ കൂട്ടുകാരെത്തുകയും ശേഷം പോലീസിനെ അറിയിക്കുകയുമായിരുന്നു. വധുവിനെ രക്ഷിക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുന്നു.

കുറ്റവാളികളെ എത്രയും വേഗത്തില്‍ അറസ്റ്റു ചെയ്യുമെന്ന് പോലീസ് അറിയിച്ചു. രാജസ്ഥാനില്‍ സമീപ കാലത്ത് ഇത് രണ്ടാമത്തെ സംഭവമാണ് .

latest
Advertisment