കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ആർ.എസ്.എസിലേക്ക് ക്ഷണിച്ച് ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ.
നാളിതു വരെ ചെയ്ത ദേശദ്രോഹത്തിന് പ്രായശ്ചിത്തം ചെയ്യാനും ഇന്ത്യ വേണോ, ചൈന വേണെ എന്ന സംശയം തീര്‍ക്കാനും പോളിറ്റ് ബ്യൂറോ അംഗം എസ്ആര്‍പിയെ പോലെ മൂല്യാധിഷ്ഠിത ജീവിതം നയിക്കാനും ആര്‍എസ്എസില്‍ വരുന്നതോടെ താങ്കള്‍ക്ക് കഴിയുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ആര്‍.എസ്.എസുകാരനായിരുന്നുവെന്ന് എസ്ആര്‍പി അഭിമാനത്തോടെ പറഞ്ഞ സാഹചര്യത്തില്‍ എകെജി സെന്റെറിലെ മറ്റ് അംഗങ്ങള്‍ക്കും ഇത് പ്രചോദനമാകും. ഇന്ന് നിലവിലുള്ളവരും നാളെ വരുവാനുള്ള വരും എന്നതാണ് ആര്‍.എസ്.എസിന്റെ കാഴ്ചപ്പാടെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.