Advertisment

വിദൂര വില്‍പ്പനയും ഓഫറുകളുമായി ഗോദ്‌റെജ് അപ്ലയന്‍സസ്

New Update

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ബ്രാന്‍ഡായ ഗോദ്‌റെജ് പ്രതിസന്ധിയുടെ ഈ കാലത്ത് ഉപഭോക്താക്കള്‍ക്ക് ഏറെ സാമ്പത്തിക ആശ്വാസം നല്‍കുന്ന ഓഫറുകള്‍ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് വീടിന്റെ സുരക്ഷയിലിരുന്ന് ഉപകരണങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യത്തോടൊപ്പമാണ് ഓറുകളും പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisment

പന്ത്രണ്ടു മാസത്തെ വാറണ്ടി, 3000 രൂപവരെ ക്യാഷ്ബാക്ക്, എംആര്‍പിയില്‍ 10,000 രൂപവരെ ഇളവ്, വാര്‍ഷിക മെയിന്റനന്‍സ് ഫീസില്‍ 47 ശതമാനം ഇളവ്, തെരഞ്ഞെടുക്കപ്പെട്ട ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകളില്‍ പലിശയില്ലാത്ത ഇഎംഐ, തെരഞ്ഞെടുക്കപ്പെട്ട എസി മോഡലുകള്‍ക്ക് ബജാജ് ഫിനാന്‍സിന്റെ ഫിക്‌സഡ് ഇഎംഐ, ആകര്‍ഷകമായ ഫൈനാന്‍സ് തുടങ്ങിയ ഓഫറുകളാണ് ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലുടന്‍ സാധനങ്ങള്‍ വാങ്ങാന്‍ ആലോചിക്കുന്ന ഉപഭോക്താക്കള്‍ക്കായി വിവിധ വിഭാഗങ്ങളിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പ്രഖാപിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട എയര്‍കണ്ടീഷന്‍ മോഡലുകള്‍ക്ക് ഇന്‍സ്റ്റലേഷന്‍ ചാര്‍ജിലും ഇളവുകളുണ്ട്. 399 രൂപ മുതല്‍ ആരംഭിക്കുന്നതാണ് ചാര്‍ജ്.

കോവിഡ്-19 വ്യാപനം തടയുന്നതിനായി ഉത്തരവാദിത്വപ്പെട്ട ബ്രാന്‍ഡ് എന്ന നിലയില്‍ ഗോദ്‌റെജ് ആവശ്യമായ മുന്‍കരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പു വരുത്താനായി സാമൂഹ്യ അകലം, ഉയര്‍ന്ന നിലവാരത്തിലുള്ള ശുചിത്വം, സാനിറ്റൈസേഷന്‍ തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങളെല്ലാം റീട്ടെയില്‍ ഷോപ്പുകളും ജീവനക്കാരും പാലിക്കുന്നുണ്ട്.

ഉപഭോക്താക്കള്‍ക്ക് വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ വീഡിയോ സഹായത്തോടെ വിദൂര വില്‍പ്പന നടത്താനുള്ള സംവിധാനവും ഗോദ്‌റെജ് ഒരുക്കിയിട്ടുണ്ട്. ഈ പദ്ധതിക്കു കീഴില്‍ ഉപഭോക്താവിന് വീഡിയോ കോളിലൂടെ സ്റ്റോറുകളില്‍ നിന്നും ലൈവ് ഡെമോ ലഭ്യമാകും. ഉപഭോക്താവിന്റെ താല്‍പര്യം അനുസരിച്ചുള്ള പേയ്‌മെന്റ് ഓപ്ഷനുകളും അറിയാം.

ഉപഭോക്താക്കളുടെ സുരക്ഷയാണ് തങ്ങളുടെ മുന്‍ഗണന, ഉപഭോക്താക്കള്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും പരമാവധി സൗകര്യം നല്‍കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. അതുകൊണ്ടാണ് വീഡിയോ സഹായത്തോടെയുള്ള ഈ വില്‍പ്പന സംരംഭം തയ്യാറാക്കിയത്. ഉപയോക്താക്കള്‍ ഈ ഓപ്ഷനുകള്‍ ഉപയോഗിച്ച് വീട്ടിലിരുന്നുകൊണ്ട് തന്നെ ശരിയായ വാങ്ങല്‍ നടത്തുകയും ചെയ്യാമെന്ന് ഗോദ്റെജ് അപ്ലയന്‍സസ് ബിസിനസ് മേധാവിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമല്‍ നന്ദി പറഞ്ഞു.

gotherage offer4
Advertisment