Advertisment

പാക്കിസ്ഥാന്‍റെ ക്രിക്കറ്റ് മാത്രമല്ല സിനിമയും സംഗീതവും നിരോധിക്കണ൦. പറഞ്ഞാല്‍ കേള്‍ക്കില്ലെങ്കില്‍ പ്രവര്‍ത്തിയേ പറ്റൂവെമെന്ന് ഗൗതം ഗംഭീര്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: പാകിസ്താനെതിരെ വീണ്ടും ആഞ്ഞടിച്ചു ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. പാകിസ്താനുമായുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ മാത്രമല്ല സിനിമയും സംഗീതവുമടക്കമുള്ള മറ്റു മേഖലകളും വിലക്കണമെന്നാണ് ഗംഭീറിന്റെ പുതിയ നിലപാട്.

'പാകിസ്താനുമായുള്ള ക്രിക്കറ്റ് പരമ്പരകള്‍ മാത്രം വിലക്കിയിട്ട് കാര്യമില്ല. വിലക്ക് ഏര്‍പ്പെടുത്തുകയാണെങ്കില്‍ അത് എല്ലാ മേഖലയിലും കൊണ്ടുവരണം. സിനിമ, സംഗീതം, അങ്ങനെ എല്ലാ മേഖലകളിലും.

publive-image

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നന്നാകുന്നതുവരെ പാകിസ്താനില്‍ നിന്നുള്ള ഒരാള്‍ക്കും ഇന്ത്യയില്‍  പാട്ടു പാടാനോ ക്രിക്കറ്റ് കളിക്കാനോ അഭിനയിക്കാനോ അവസരം നല്‍കരുത്.' ഗംഭീര്‍ വ്യക്തമാക്കുന്നു.

അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പാകിസ്താനെതിരെ ശക്തമായ നടപടിയെടുക്കണ൦ . 'ഈ അടുത്തിടെയായി നമ്മള്‍ പാകിസ്താനുമായി  രമ്യതാ ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്തിരുന്നു.

publive-image

എന്നാല്‍ ഒരു തീരുമാനത്തിലുമെത്താന്‍ കഴിഞ്ഞിട്ടില്ല. ആദ്യം നമ്മള്‍ സംസാരിച്ചുനോക്കും. അത് ശരിയായില്ലെങ്കില്‍ നമ്മള്‍ പ്രവര്‍ത്തിക്കുക തന്നെ വേണം. ഈ വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നതില്‍ ഒരു കാര്യവുമില്ല.' ഗംഭീര്‍ പറയുന്നു.

രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത സൈനികരുടെ കുടുംബത്തെ പിന്തുണക്കണമെന്നും ഗംഭീര്‍ വ്യക്തമാക്കിയിരുന്നു.

publive-image

കഴിഞ്ഞ വര്‍ഷം ഛത്തീസ്ഗഢിലെ സുഖ്മ ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്റെ മകളുടെ വിദ്യാഭ്യാസച്ചെലവ് ഗംഭീര്‍ ഏറ്റെടുത്തിരുന്നു.

കഴിഞ്ഞ ഏപ്രിലിലായിരുന്നു അത്. കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ മാന്‍ ഓഫ് ദ മാച്ച് ആയപ്പോള്‍ ലഭിച്ച പാരിതോഷികം കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ക്ക് നല്‍കിയും ഗംഭീര്‍ പ്രശംസ നേടിയിരുന്നു .

publive-image

cricket india-pak
Advertisment