Advertisment

സീസണിന്റെ തുടക്കത്തില്‍ തന്നെ നായകനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മാറ്റേണ്ടതായിരുന്നു; കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മോര്‍ഗന് സാധിക്കില്ലെന്ന് ഗംഭീര്‍

New Update

ഡല്‍ഹി: സീസണിന്റെ തുടക്കത്തില്‍ തന്നെ നായകനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മാറ്റേണ്ടതായിരുന്നു എന്ന് ഗൗതം ഗംഭീര്‍. കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മോര്‍ഗന് സാധിക്കില്ലെന്നും ഗംഭീര്‍ പറഞ്ഞു.

Advertisment

publive-image

ബാറ്റിങ്ങില്‍ ശ്രദ്ധ കൊടുക്കാനാണ് നായക സ്ഥാനം കാര്‍ത്തിക് വിട്ടുകൊടുത്തത് എന്ന വാദം വിശ്വസിക്കാനാവില്ലെന്ന് ഗംഭീര്‍ പറഞ്ഞു. ബന്ധങ്ങളല്ല, പ്രകടനവും, ആത്മാര്‍ഥതയുമാണ് ക്രിക്കറ്റില്‍ വേണ്ടത്. മോര്‍ഗന് എന്തെങ്കിലും മാറ്റം കൊണ്ടുവരാനാവും എന്ന് എനിക്ക് തോന്നുന്നില്ല. തുടക്കം മുതല്‍ മോര്‍ഗനായിരുന്നു ക്യാപ്റ്റന്‍ എങ്കില്‍ എന്തെങ്കിലും ചെയ്യാന്‍ മോര്‍ഗന് സാധിച്ചാനെ. കോച്ചും ക്യാപ്റ്റനും തമ്മില്‍ നല്ല ബന്ധമുള്ളത് നല്ല കാര്യമാണെന്നും ഗംഭീര്‍ പറഞ്ഞു.

കാര്‍ത്തിക്കിന്റെ തീരുമാനം അപ്രതീക്ഷിതമായിരുന്നു. സീസണിന്റെ മധ്യത്തില്‍ വെച്ചല്ല ഇങ്ങനെ ചെയ്യേണ്ടത്. ക്യാപ്റ്റനെ മാറ്റേണ്ട സ്ഥിതിയില്‍ അല്ല കൊല്‍ക്കത്ത ഇപ്പോള്‍ നില്‍ക്കുന്നത്. അതുകൊണ്ട് കാര്‍ത്തിക്കിന്റെ തീരുമാനം ഞെട്ടലുണ്ടാക്കി. ലോകകപ്പ് നേടിയ ക്യാപ്റ്റന്‍ ടീമിലുണ്ടാവുമ്പോള്‍ കാര്‍ത്തിക്കിന് സമര്‍ദം നേരിടുന്നുണ്ട് എങ്കില്‍ എന്തുകൊണ്ട് ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തന്നെ മാറ്റം വരുത്തിക്കൂടായിരുന്നു? എന്തിനാണ് ഇത്രയും സമ്മര്‍ദം കാര്‍ത്തിക്കിന് നല്‍കിയത്?

എന്റെ ബാറ്റിങ്ങില്‍ ശ്രദ്ധ കൊടുക്കാനാണ് മാറ്റം എന്ന് പറഞ്ഞാല്‍ അത് നല്ല കാര്യമാണ്. എന്നാല്‍ ടീം മാനേജ്‌മെന്റ് സന്തുഷ്ടരാണോ അല്ലയോ എന്നത് വിഷയമാണ്. അങ്ങനെ നോക്കുമ്പോള്‍ കാര്‍ത്തിക് നായക സ്ഥാനം ഒഴിഞ്ഞത് ദൗര്‍ഭാഗ്യകരമായി, ഗംഭീര്‍ പറഞ്ഞു.

sports news goutham gambhir
Advertisment