Advertisment

സര്‍ക്കാരിനുള്ള പണിയോ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഉപവാസം ? കേരളത്തിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് നാളെ തലസ്ഥാനത്ത് ഗവര്‍ണറുടെ ഉപവാസം ! തന്റെ സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പ് പരാജയമെന്ന് എല്ലാവരെയും അറിയിക്കാനോ ഗവര്‍ണറുടെ ഉപവാസമെന്ന് ചോദ്യം. ഗവര്‍ണര്‍ ഉപവസിച്ചാല്‍ അതു സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് ഉറപ്പ് ! സ്വന്തം സര്‍ക്കാരിന്റെ നിയമവാഴ്ചയില്‍ അതിന്റെ തലവന് പോലും വിശ്വാസമില്ലാത്ത സ്ഥിതിയോ കേരളത്തില്‍ ! ഗവര്‍ണറുടെ ഉപവാസം നാളെ തിരുവനന്തപുരം ഗാന്ധിഭവനില്‍. പരിപാടി സംഘടിപ്പിക്കുന്നത് കേരള ഗാന്ധി സ്മാരക നിധിയും ഇതര ഗാന്ധിയന്‍ സംഘടനകളും ചേര്‍ന്ന്

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കി കേരളത്തിലെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ഉപവാസത്തിനൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നാളെ തിരുവനന്തപുരം ഗാന്ധിഭവനിലാണ് ഉപവാസം. രാവിലെ എട്ടുമണി മുതല്‍ നടക്കുന്ന ഉപവാസ സമരത്തില്‍ സമാപനത്തിലാണ് ഗവര്‍ണറും ഉപവസിക്കുന്നത്.

സര്‍ക്കാരിന്റെ തലവനായ ഗവര്‍ണര്‍പോലും കേരളത്തില്‍ നടക്കുന്ന അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് ഉപവാസത്തില്‍ പങ്കെടുക്കുന്നു എന്നത് ഗുരുതരമായ സ്ഥിതിയാണ് ഉണ്ടാക്കുക. കേരളത്തിലെ ആഭ്യന്തര വകുപ്പ് പരാജയമാണെന്ന് ഭരണത്തലവന്‍ പോലും പരസ്യമായി പറയുന്നു എന്നതാണ് ഇതിന്റെ യഥാര്‍ത്ഥ വസ്തുത. സ്വന്തം സര്‍ക്കാരിന്റെ നിയമവാഴ്ചയില്‍ അതിന്റെ തലവന് പോലും വിശ്വാസമില്ലാത്ത സ്ഥിതി എന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് തന്നെ കോട്ടമാണ്.

കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതക്രമങ്ങള്‍ നാള്‍ക്കുനാള്‍ കൂടുമ്പോഴും സര്‍ക്കാര്‍ നോക്കുകുത്തിയാകുന്നു എന്ന സന്ദേശമാണ് ഇതിലൂടെ ഉണ്ടാകുന്നത്. ഇതോടെ കേരളത്തിന്റെ ആഭ്യന്തരവകുപ്പിന്റെ പരാജയം എന്നത് വലിയ ചര്‍ച്ചയാകാനും ഇടയുണ്ട്. ഗവര്‍ണറുടെ ഈ തീരുമാനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യവും കൈവരുന്നുണ്ട്.

നേരത്തെ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലത്ത് മരിച്ച വിസ്മയയുടെ വീട്ടില്‍ ഗവര്‍ണര്‍ സന്ദര്‍ശനം നടത്തിയിരുന്നു. എന്തായാലും ഗവര്‍ണര്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്താല്‍ അതു കേരളത്തില്‍ രാഷ്ട്രീയ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

അതേസമയം കേരള ഗാന്ധി സ്മാരക നിധിയും ഇതര ഗാന്ധിയന്‍ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് നാളെത്തെ പരിപാടി. ബുധനാഴ്ച വൈകിട്ട് 4.30-മണിക്ക് തിരുവനന്തപുരം ഗാന്ധിഭവനില്‍ നടക്കുന്ന ഉപവാസ- പ്രാര്‍ത്ഥനായജ്ഞത്തില്‍ പങ്കെടുത്തുകൊണ്ട് 6 മണിക്ക് ഗവര്‍ണര്‍ ഉപവാസം അവസാനിപ്പിക്കുമെന്നാണ് സംഘാടകര്‍ വ്യക്തമാക്കിയിട്ടുള്ളത്.

സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി സംസ്ഥാനവ്യാപകമായി തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗാന്ധിയന്‍ സംഘടനകള്‍ സംയുക്തമായി ജില്ലകള്‍ തോറും നടത്തുന്ന ജനജാഗ്രതാ പരിപാടികളുടെ ഉത്ഘാടനവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കുമെന്ന് ഗാന്ധി സ്മാരക നിധി അറിയിച്ചിട്ടുണ്ട്.

arif muhannad
Advertisment