Advertisment

ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം അൽപ്പസമയത്തിനകം; പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ​യു​ള്ള വി​മ​ര്‍​ശ​നം ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ല്‍ നി​ന്നു വാ​യി​ക്കാ​തെ ഒ​ഴി​വാ​ക്കു​മെ​ന്നു ഗ​വ​ര്‍​ണ​ര്‍

New Update

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ​യു​ള്ള വി​മ​ര്‍​ശ​നം ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ല്‍ നി​ന്നു വാ​യി​ക്കാ​തെ ഒ​ഴി​വാ​ക്കു​മെ​ന്നു ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ന്‍ സ​ര്‍​ക്കാ​രി​നെ രേ​ഖാ​മൂ​ലം അ​റി​യി​ച്ചു.

Advertisment

publive-image

രാ​വി​ലെ 8.50നു ​നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ലെ​ത്തു​ന്ന ഗ​വ​ര്‍​ണ​ര്‍ ഗാ​ര്‍​ഡ് ഓ​ഫ് ഓ​ണ​ര്‍ സ്വീ​ക​രി​ക്കും. സ്പീ​ക്ക​ര്‍, മു​ഖ്യ​മ​ന്ത്രി, പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണു സ്വീ​ക​രി​ക്കേ​ണ്ട​ത്. 8.58 നു ​നി​യ​മ​സ​ഭാ ഹാ​ളി​ലെ​ത്തു​ന്ന ഗ​വ​ര്‍​ണ​ര്‍ ഒ​ന്‍​പ​തി​നു ന​യ​പ്ര​ഖ്യാ​പ​നം ന​ട​ത്തും.

പാ​ര്‍​ല​മെ​ന്‍റ് പാ​സാ​ക്കി​യ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ വി​മ​ര്‍​ശ​നം സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ന​യ​മ​ല്ലെ​ന്നും ഇ​തു സ​ര്‍​ക്കാ​രി​ന്‍റെ കാ​ഴ്ച​പ്പാ​ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തെ​ന്നും ഗ​വ​ര്‍​ണ​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്. മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ല്‍ മാ​റ്റം വ​രു​ത്താ​നാ​കി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി ന​ല്‍​കി​യ ക​ത്തി​ന് ന​ല്‍​കി​യ മ​റു​പ​ടി​യി​ലാ​ണ് ഗ​വ​ര്‍​ണ​ര്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

Advertisment