Advertisment

ബിപിഎല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് 1000 രൂപ വീതം വിതരണം ചൊവ്വാഴ്ച മുതല്‍

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെന്‍ഷനുള്‍പ്പെടെ ഒരു ധനസഹായവും ലഭിക്കാത്ത ബിപിഎല്‍ അന്ത്യോദയ കാര്‍ഡ് ഉടമകള്‍ക്ക് 1000 രൂപ വീതം വിതരണം ചൊവ്വാഴ്ച ആരംഭിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്. അര്‍ഹരുടെ വീടുകളില്‍ സഹകരണബാങ്ക് ജീവനക്കാര്‍ പണമെത്തിക്കും. ജൂണ്‍ ആറു വരെയാണ് വിതരണം.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലും റേഷന്‍ കടകളിലും സഹകരണബാങ്കുകളിലും ഗുണഭോക്താക്കളുടെ പട്ടിക ലഭ്യമാണ്. മറ്റു ആനുകൂല്യങ്ങളൊന്നും കൈപ്പറ്റിയിട്ടില്ലെന്ന സത്യവാങ്മൂലം തുക കൈപ്പറ്റുമ്പോള്‍ നല്‍കണം. റേഷന്‍ കാര്‍ഡിലെ ഗൃഹനാഥയ്ക്കാണ് സഹായത്തിന് അര്‍ഹത.

Advertisment