Advertisment

എംഎസ്എംഇ മേഖലയില്‍ അഞ്ച് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക സര്‍ക്കാര്‍ ലക്ഷ്യം! നിതിന്‍ ഗഡ്ഗരി

New Update

ഡല്‍ഹി: രാജ്യത്തിന്റെ വികസനത്തില്‍ എംഎസ്എംഇ മേഖലയ്ക്ക് വലിയ പങ്കുണ്ടെന്ന് എംഎസ്എംഇ( സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരഭങ്ങളുടെ മന്ത്രാലയം) മന്ത്രി നിതിന്‍ ഗഡ്ഗരി പറഞ്ഞു. ദില്ലിയില്‍ നടന്ന സ്വവാലംബാന്‍ ഇ-സമ്മിറ്റ് 2020ല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

എംഎസ്എംഇ മേഖലയില്‍ ഇതുവരെ 11 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് കോടി തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഗഡ്ഗരി വ്യക്തമാക്കി.

രാജ്യത്തെ കയറ്റുമതിയുടെ 48 ശതമാനവും എംഎസ്എംഇ മേഖലയില്‍ നിന്നുള്ളതാണെന്നും കയറ്റുമതി 60 ശതമാനമാക്കി വര്‍ധിപ്പിക്കുകയാണ് ലര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

msme sector nithin gadgari
Advertisment