Advertisment

റാബി വിളകളുടെ താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്രം; 50 മുതല്‍ 300 രൂപ വരെയാണ് താങ്ങുവില വര്‍ധിപ്പിക്കുന്നതെന്ന് മന്ത്രി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: റാബി വിളകളുടെ താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് ഇക്കാര്യം അറിയിച്ചത്.

50 മുതല്‍ 300 രൂപ വരെയാണ് താങ്ങുവില വര്‍ധിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗോതമ്പിന്റെ താങ്ങുവില 50 രൂപ കൂടും. ചുവന്ന പരിപ്പിന്റേത് 300 രൂപയിലധികവും കടുകിന്റെ താങ്ങുവില 225 രൂപയും വര്‍ധിക്കും.

തിങ്കളാഴ്ച ചേര്‍ന്ന് കേന്ദ്രമന്ത്രിസഭാ യോഗമാണ് റാബി വിളകളുടെ താങ്ങുവില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. കാര്‍ഷിക ബില്ലിനെതിരെയുള്ള പ്രതിഷേധം തണുപ്പിക്കാനാണ് നീക്കമെന്നാണ് വിലയിരുത്തല്‍.

Advertisment