Advertisment

ചാനലുകളില്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ നിയമപരമായ മുന്നറിയിപ്പുകള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശം

New Update

ഡല്‍ഹി: ടിവി ചാനലുകളില്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ നിയമപരമായ മുന്നറിയിപ്പുകള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ച് കേന്ദ്ര വിവര പ്രക്ഷേപണ മന്ത്രാലയം.

Advertisment

publive-image

ചാനലുകളില്‍ ഗെയിമിംഗ് സൈറ്റുകളുടെ പരസ്യങ്ങള്‍ കാണിക്കുന്നുണ്ടെങ്കിലും അവ മൂലമുള്ള സാമ്പത്തിക അപകട സാധ്യതകളെ കുറിച്ച് പ്രേക്ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നില്ലെന്ന് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ നടപടി.

ഡിസംബര്‍ 15 മുതല്‍ ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും. ഇത്തരം ഗെയിമുകള്‍ കളിക്കുന്ന പരസ്യങ്ങളില്‍ 18 വയസ്സിനു താഴെയുള്ള കുട്ടികളെ ഉള്‍പ്പെടുത്തരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

prakash javadekkar
Advertisment