റംസാന്‍ പ്രമാണിച്ച് ജമ്മു കശ്മീരില്‍ സൈനിക നടപടിയുണ്ടാകില്ല

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, May 16, 2018

ന്യൂ​ഡ​ൽ​ഹി: ജ​മ്മു​കാ​ഷ്മീ​രി​ൽ റം​സാ​ൻ മാ​സ​ത്തി​ൽ ഉ​പാ​ധി​ക​ളോ​ടെ​യു​ള്ള വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ചു. ഭീ​ക​ര​രോ​ടു​ള്ള നി​ല​പാ​ടി​ന്‍റെ ഭാ​ഗ​മാ​യി മു​സ്‌​ലി​മു​ക​ൾ​ക്കെ​തി​രെ​യാ​ണ് സൈ​ന്യ​മെ​ന്ന മോ​ശം പ്ര​തിഛാ​യ മാ​റ്റാ​ൻ ഇ​തി​ലൂ​ടെ ക​ഴി​യു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന‍​യി​ൽ പ​റ​ഞ്ഞു.

എ​ല്ലാ​വ​രും ഈ ​തീ​രു​മാ​ന​വു​മാ​യി സ​ഹ​ക​രി​ക്ക​ണം. മു​സ്‌​ലിം സ​ഹോ​ദ​രി സ​ഹാ​ദ​ര​ൻ​മാ​ർ​ക്ക് സ​മാ​ധാ​ന​പൂ​ർ​വ​വും ബു​ദ്ധി​മു​ട്ടി​ല്ലാ​തെ​യും പു​ണ്യ​മാ​സ​ത്തി​ലെ ച​ട​ങ്ങു​ക​ൾ നി​ർ​വ​ഹി​ക്കാ​ൻ സ​ഹാ​യി​ക്ക​ണം. കാ​ഷ്മീ​രി​ൽ വ​രു​ന്ന മു​പ്പ​തു ദി​വ​സം ഭീ​ക​ര വി​രു​ദ്ധ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വി​ല്ലെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

സൈ​ന്യ​ത്തി​നു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മ്പോ​ഴോ ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​മാ​യി​വ​രു​മ്പോ​ഴോ മാ​ത്ര​മെ സൈ​നി​ക ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വു​ക​യു​ള്ളു- മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

കേ​ന്ദ്ര തീ​രു​മാ​നം ശു​ഭ​ക​ര​മാ​ണെ​ന്നും എ​ല്ലാ​വ​രും അ​തി​നെ പി​ന്തു​ണ​യ്ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി അ​റി​യി​ച്ചു. സ​മാ​ധാ​ന​പ്രി​യ​രാ​യ മു​സ്‌​ലി​ക​ള്‍​ക്ക് സ​മാ​ധാ​ന​പ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ വ്ര​തം എ​ടു​ക്കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യ​മാ​ണ് കേ​ന്ദ്രം സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

×