Advertisment

ജി.എസ്.ടിയും തുണച്ചില്ല; അടുത്ത സാമ്പത്തിക വര്‍ഷത്തിലെ ചെലവുകളിലേക്കായി കേന്ദ്രസര്‍ക്കാര്‍ 50,000 കോടി കടമെടുക്കുന്നു

New Update

ഡല്‍ഹി : അടുത്ത സാമ്പത്തിക വര്‍ഷത്തിലെ ചെലവുകളിലേക്കായി കേന്ദ്രസര്‍ക്കാര്‍ അരലക്ഷം രൂപയുടെ അധിക വായ്പയെടുക്കാന്‍ ഒരുങ്ങുന്നു. ഗവണ്‍മെന്റ് സെക്യൂരിറ്റികളിലൂടെയാവും ഇത്രയും പണം സര്‍ക്കാര്‍ കടം വാങ്ങുക. രാജ്യത്തിന്റെ കടബാധ്യത വര്‍ദ്ധിപ്പിക്കുന്ന പുതിയ തീരുമാനം ബുധനാഴ്ചയാണ് കേന്ദ്രധനമന്ത്രാലയം പുറത്ത് വിട്ടത്.

Advertisment

publive-image

ഇതോടൊപ്പം നിലവിലുള്ള 86,203 കോടി രൂപയുടെ ട്രഷറി ബില്ലുകള്‍ വരുന്ന മാര്‍ച്ചോടെ 25,006 ആയി വെട്ടിക്കുറയ്ക്കുമെന്നും സര്‍ക്കാര്‍ അറിയിപ്പില്‍ പറയുന്നു. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ നികുതി പരിഷ്‌ക്കാരമെന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ കൊട്ടിഘോഷിച്ച നടപ്പിലാക്കിയ ചരക്ക് സേവന നികുതിയും ഫലപ്രാപ്തിയില്‍ എത്തിയില്ലെന്നതിന്റെ വ്യക്തമായ സൂചനയാണിതെന്ന് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നത്.

ജി.എസ്.ടി നടപ്പിലാക്കുന്നതിലൂടെ പിരിഞ്ഞു കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന നികുതി വരുമാനം ലഭിക്കാത്തതാണ് കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായത്. ഇതേത്തുടര്‍ന്നാണ് 50,000 കോടി രൂപ അധിക വായ്പയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നത്.

modi GST
Advertisment