Advertisment

കുവൈറ്റില്‍ മൂല്യവര്‍ധിത നികുതി നിയമം പാസാക്കാന്‍ സര്‍ക്കാര്‍ നീക്കം. വാറ്റ് നടപ്പിലായാല്‍ പ്രവാസികളുടെ കുടുംബ ബജറ്റിന്റെ താളം തെറ്റും

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ മൂല്യവര്‍ധിത നികുതി നിയമം പാസാക്കാന്‍ സര്‍ക്കാര്‍ നീക്കം .ജിസിസി തലത്തില്‍ അംഗീകരിച്ച വാറ്റ് നിയമം പ്രാബല്യത്തിലാകണമെങ്കില്‍ കുവൈറ്റ് പാര്‍ലമെന്റിന്റെ അംഗികാരം വേണം. പാര്‍ലമെന്റില്‍ നിയമം പാസാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് ഗവണ്‍മെന്റ് .

Advertisment

publive-image

സൗദിയിലും യുഎഇയിലും വാറ്റ് നിലവില്‍ വന്നു. പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കാത്തതിനാല്‍ ഇതുവരെ കുവൈറ്റില്‍ വാറ്റ് നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല .

പാര്‍ലമെന്റിന്റെ എതിര്‍പ്പ് വകവയ്ക്കാതെ ജൂണിന് മുമ്പായി തന്നെ വാറ്റ് ബില്‍ പാസാക്കിയെടുക്കാനാണ് സര്‍ക്കാര്‍ കഠിനമായി ശ്രമിക്കുന്നത്. പൗരന്മാരെ ബാധിക്കാത്ത തരത്തില്‍ വ്യക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് നിയമജ്ഞരും അഭിപ്രായപ്പെടുന്നു .

ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഇന്ധനവില വര്‍ധനവും നിലവില്‍വരും. ഇതെ സമയത്തുതന്നെ വൈദ്യുതി ചാര്‍ജ്ജ് വര്‍ധിപ്പിക്കാനും നീക്കമുണ്ടെന്നാണ് സൂചന.

വാറ്റിന് പാര്‍ലമെന്‍റിന്റെ അംഗീകാരം ലഭിച്ചാല്‍ കുവൈറ്റിലെ പ്രവാസികളെ സംബന്ധിച്ച് ഇത് വന്‍ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ഇതുമൂലം ഉണ്ടാകുന്ന വന്‍ വില വര്‍ധന പ്രവാസികളുടെ കുടുംബ ബജറ്റിനെ താറുമാറാക്കും. നിലവില്‍ തന്നെ ജീവിത ചിലവ് വര്‍ധിച്ചതോടെ പ്രവാസികള്‍ നേരിടുന്നത് വന്‍ പ്രതിസന്ധിയാണ്.

വാടക വിലയിലെ വര്‍ധനവ്, ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളത്തിലുണ്ടായ വര്‍ധനവ്, സ്കൂള്‍ ഫീസിലുണ്ടായ വര്‍ധനവ് എന്നിവയൊക്കെ പ്രവാസികളുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിച്ചിരിക്കുകയാണ്. അതിനിടെ നിത്യോപയോഗ സാധനങ്ങളുടെ വിലയിലുണ്ടാകുന്ന വര്‍ധനവ്‌ കനത്ത പ്രതിസന്ധിയാകും സൃഷ്ടിക്കാന്‍ പോകുന്നത്.

kuwait kuwait latest
Advertisment