Advertisment

ബിഹാറിലെ ജയം ആത്മവിശ്വാസം ഉയര്‍ത്തി; മഹാരാഷ്ട്രയിലെ അധികാരമാറ്റത്തെക്കുറിച്ച് ഞങ്ങള്‍ ശ്രദ്ധിക്കുന്നില്ല; മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരു ദിവസം സ്വന്തമായി തകരുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്‌

New Update

publive-image

മുംബൈ: ബിഹാറിലെ എന്‍ഡിഎയുടെ വിജയം തങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തിയതായി ബിജെപി നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. മഹാരാഷ്ട്രയിലെ അധികാരമാറ്റത്തെക്കുറിച്ച് തങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരു ദിവസം സ്വന്തമായി തകരുമെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

സര്‍ക്കാര്‍ തകരുമ്പോള്‍ തങ്ങള്‍ ബദല്‍ മാര്‍ഗം സ്വീകരിക്കും. ഇപ്പോഴത് മുന്‍ഗണനയിലില്ല. കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കിയില്ലെന്നും തങ്ങള്‍ കര്‍ഷകരോടൊപ്പമുണ്ടെന്നും ഫഡ്‌നാവിസ് പറഞ്ഞു. 2021 ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിലും ബിഹാറിലെ വിജയം സ്വാധീനം ചെലുത്തുമെന്നും ഫഡ്‌നാവിസ് പറഞ്ഞു.

Advertisment